മാഡ്രിഡ്; ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്‌പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗ. ശനിയാഴ്‌ച പുലര്‍ച്ചെ നടന്ന വല്ലാഡോളിഡ്, ലെവാന്‍ഡെ മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ ഒരു മിനിട്ട് മൗനം ആചരിച്ചു. വാരാന്ത്യത്തില്‍ നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ഒരു മിനിട്ട് സമാന രീതിയില്‍ ദുഖാചരണം നടത്തിയ ശേഷമാകും കിക്കോഫാകുക.
മറഡോണ കരിയറില്‍ രണ്ട് സ്‌പാനിഷ് ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1982 മുതല്‍ 1984 വരെ ബാഴ്‌സലോണക്ക് വേണ്ടിയും. 1992-93 സീസണില്‍ സെവിയ്യക്ക് വേണ്ടിയും മറഡോണ പന്ത് തട്ടി.
1982ല്‍ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കിയത്. 1983ല്‍ ബാഴ്‌സക്കൊപ്പം കോപ്പ ഡെല്‍റേ കപ്പും സ്‌പാനിഷ് സൂപ്പര്‍ കപ്പും മറഡോണ സ്വന്തമാക്കി. ബാഴ്‌സക്ക് വേണ്ടി രണ്ട് വര്‍ഷത്തിനിടെ 38 ഗോളുകളും മറഡോണ സ്വന്തം പേരില്‍ കുറിച്ചു. പിന്നാലെ നാപ്പോളിയിലേക്കും അതിന് ശേഷം സെവിയ്യയിലേക്കും മറഡോണ കൂടുമാറി. മയക്കുമരുന്ന് വിവാദങ്ങളെ തുടര്‍ന്നാണ് നാപ്പോളിയില്‍ നിന്നും 1992ല്‍ സ്‌പാനിഷ് ക്ലബ് സെവിയ്യയിലേക്ക് മറഡോണ ചേക്കേറിയത്.