ETV Bharat / sports

റയല്‍ സോസിഡാസിന് ജയം; എല്‍ച്ചെ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍

author img

By

Published : May 8, 2021, 8:10 AM IST

ലീഗില്‍ 35 മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റ് മാത്രമുള്ള എല്‍ച്ചെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്

ലാലിഗ അപ്പ്‌ഡേറ്റ്  ഒയാര്‍സബലിന് ഗോള്‍ വാര്‍ത്ത  la liga update  oyarzabal with goal news
ലാലിഗ

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദുര്‍ബലരായ എല്‍ച്ചയെ പരാജയപ്പെടുത്തി റയല്‍ സോസിഡാസ്. കിക്കോഫായി 11-ാം മിനിട്ടില്‍ സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ ഗുട്ടി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായത് എല്‍ച്ചെക്ക് തിരിച്ചടിയായി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് റയല്‍ സോസിഡാസ് വല കുലുക്കിയത്. സ്‌പാനിഷ് ഡിഫന്‍ഡര്‍ അരിട്‌സ് എലുസ്റ്റോഡോ അക്കൗണ്ട് തുറന്ന മത്സരത്തിലെ അധികസമയത്ത് വിങ്ങള്‍ മൈക്കള്‍ ഒയാര്‍സബലും വല കുലുക്കി. സീസണിലെ 11-ാമത്തെ ഗോളാണ് ഒയാര്‍സബല്‍ എല്‍ച്ചെക്കെതിരെ സ്വന്തമാക്കിയത്.

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് സോസിഡാസ്. 35 മത്സരങ്ങളില്‍ നിന്നും 56 പോയിന്‍റുള്ള സോസിഡാസ് യൂറോപ്പ ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. യൂറോപ്പ ലീഗിന്‍റെ ഈ സീസണില്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയ വിയ്യാറയലാണ് തൊട്ടുതാഴെ. പോയിന്‍റ് പട്ടികയില്‍ സോസിഡാസ് അഞ്ചാമതും വിയ്യാറയല്‍ ആറാമതുമാണ്.

ലീഗിലെ പോയിന്‍റ് പട്ടികയില്‍ 19-ാം സ്ഥാനത്തുള്ള എല്‍ച്ചെ തരംതാഴ്‌ത്തല്‍ ഭീഷണിയിലാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാലെ എല്‍ച്ചെക്ക് അടുത്ത സീസണില്‍ സ്ഥാനം ഉറപ്പിക്കാനാകൂ. 35 മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റ് മാത്രമാണ് എല്‍ച്ചെക്കുള്ളത്. 34 മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റുള്ള ഐബറാണ് അവസാന സ്ഥാനത്ത്. സീസണ്‍ ഒടുവില്‍ പോയിന്‍റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് തരംതാഴ്‌ത്തപ്പെടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.