പനാജി: കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെ മോഹന്‍ബഗാനാണ് മുന്‍കയ്യെന്ന് പ്രീതം കോട്ടാല്‍. ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്ഘാടന മത്സരത്തില്‍ എടികെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി. റോയ് കൃഷ്‌ണയുടെ ഗോളിലാണ് കൊല്‍ക്കത്തയുടെ ജയം. ഈ പശ്ചാത്തലത്തിലാണ് കോട്ടാലിന്‍റെ പ്രതികരണം. മത്സരത്തില്‍ കോട്ടാലായിരുന്നു എടികെയെ നയിച്ചത്.
കൊല്‍ക്കത്ത, ഡര്‍ബി കണ്ട് വളര്‍ന്നവരാണെന്നും കോട്ടാല്‍ കൂട്ടിച്ചേര്‍ത്തു. ഇതേവരെ വലിയ മത്സരങ്ങള്‍ കളിക്കാന്‍ ആവസരം ലഭിച്ചിരുന്നില്ലെന്നും കോട്ടാല്‍ പറഞ്ഞു. കൊല്‍ക്കത്ത ഡര്‍ബിക്കായി നാല് ദിവസമാണ് എടികെ മോഹന്‍ബഗാന് ശേഷിക്കുന്നത്. ലോകോത്തര ഡര്‍ബികളില്‍ ഒന്നാണ് കൊല്‍ക്കത്ത ഡര്‍ബിയെന്ന് നേരത്തെ എടികെയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കനും വ്യക്തമാക്കിയിരുന്നു. ഐഎസ്‌എല്ലിന്‍റെ ഭാഗമായി ഈ മാസം 27നാണ് വീണ്ടും കൊല്‍ക്കത്ത ഡര്‍ബി നടക്കുന്നത്. ടെലിവിഷനിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡര്‍ബി വീണ്ടും കാണാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ജിങ്കന്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് എടികെക്ക് വേണ്ടി അണിനിരക്കുന്നത്.
ചൊവ്വാഴ്‌ച നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ജംഷഡ്‌പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍ വരും. മത്സരം രാത്രി 7.30ന് ആരംഭിക്കും.