പനജി: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. കേരളാ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് മറഡോണക്ക് ടീം അംഗങ്ങളും സംഘാടകരും ആദരമര്‍പ്പിച്ചത്. ഒരു മിനിട്ട് ഇരു ടീം അംഗങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പെടെ ഗ്രൗണ്ടില്‍ മൗനമാചരിച്ചു. ഈ സമയം മറഡോണക്ക് ആദരം അര്‍പ്പിച്ച വീഡിയോവാളും സ്റ്റേഡിയത്തില്‍ പ്രത്യക്ഷപെട്ടു.
-
📽 | A minute's silence was observed today ahead of #KBFCNEU as a tribute to Diego Maradona. pic.twitter.com/8JlrMSRcDZ
— Indian Super League (@IndSuperLeague) November 26, 2020 " class="align-text-top noRightClick twitterSection" data="
">📽 | A minute's silence was observed today ahead of #KBFCNEU as a tribute to Diego Maradona. pic.twitter.com/8JlrMSRcDZ
— Indian Super League (@IndSuperLeague) November 26, 2020📽 | A minute's silence was observed today ahead of #KBFCNEU as a tribute to Diego Maradona. pic.twitter.com/8JlrMSRcDZ
— Indian Super League (@IndSuperLeague) November 26, 2020
മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ് ബ്ലാസ്റ്റേഴ്‌സ്. സെര്‍ജിയോ സിഡോഞ്ച, ഗാരി ഹൂപ്പര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി.
കാൽപ്പന്താരാധകരുടെ ഹൃദയത്തില്‍ കയ്യൊപ്പ് പതിപ്പിച്ച ഇതിഹാസമാണ് മറഡോണ. 1960 ഒക്‌ടോബറില്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍ ജനിച്ച മറഡോണയുെട ബാല്യം ദാരിദ്രം നിറഞ്ഞതായിരുന്നു. ആ കാലത്തെ അതിജീവിച്ച മറഡോണ ബൂട്ടുകെട്ടിയ രണ്ടാമത്തെ ലോകകപ്പില്‍ അര്‍ജന്‍റീനക്ക് കിരീടം നേടിക്കൊടുത്തു. മെക്സിക്കോയിലെ ലോകകപ്പ് വേദിയില്‍ പന്തുരുണ്ടപ്പോള്‍ അര്‍ജന്‍റീനയെ നയിച്ചത് മറഡോണയായിരുന്നു.
ദൈവത്തിന്‍റെ കൈയ്യും നൂറ്റാണ്ടിന്‍റെ ഗോളും ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകം കണ്ടു.ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടവും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കരാവുമായാണ് മറഡോണ ബ്യൂണസ് ഐറിസിലേക്ക് മടങ്ങിയത്. നാല് ലോകകപ്പുകളില്‍ അര്‍ജന്‍റീനക്ക് വേണ്ടി ബൂട്ടണിഞ്ഞു ഇതിഹാസം. 2010 ലോകകപ്പില്‍ അര്‍ജന്‍റീന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യ പരിശീലകനും മറഡോണയായിരുന്നു.