പാനാജി: അധികസമയത്ത് നായകന്‍ റോയ് കൃഷ്‌ണയിലൂടെ ഐഎസ്‌എല്ലില്‍ തുടര്‍ച്ചയായി മൂന്നാം ജയം സ്വന്തമാക്കി എടികെ മോഹന്‍ബഗാന്‍. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് എടികെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ അവസാനിച്ച മത്സരത്തില്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെയാണ് റോയ് കൃഷ്‌ണ ഒഡീഷയുടെ വല കുലുക്കിയത്. പ്രതിരോധ താരം സന്ദേശ് ജിങ്കന്‍റെ അസിസ്റ്റില്‍ ഹെഡറിലൂടെയാണ് ഫിജിയന്‍ മുന്നേറ്റ താരം പന്ത് വലയിലെത്തിച്ചത്.
-
FULL-TIME | #ATKMBOFC
— Indian Super League (@IndSuperLeague) December 3, 2020 " class="align-text-top noRightClick twitterSection" data="
3️⃣ straight wins for @atkmohunbaganfc 🙌#HeroISL #LetsFootball pic.twitter.com/UZ5OhVYaQ5
">FULL-TIME | #ATKMBOFC
— Indian Super League (@IndSuperLeague) December 3, 2020
3️⃣ straight wins for @atkmohunbaganfc 🙌#HeroISL #LetsFootball pic.twitter.com/UZ5OhVYaQ5FULL-TIME | #ATKMBOFC
— Indian Super League (@IndSuperLeague) December 3, 2020
3️⃣ straight wins for @atkmohunbaganfc 🙌#HeroISL #LetsFootball pic.twitter.com/UZ5OhVYaQ5
ജയത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച എടികെക്ക് ഒമ്പത് പോയിന്‍റാണുള്ളത്. മറുവശത്ത് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു സമനിലയും രണ്ട് പരാജയങ്ങളുമായി ഒഡീഷ എഫ്‌സി 10ാം സ്ഥാനത്താണ്.
എടികെ മോഹന്‍ബഗാന്‍ ഈ മാസം ഏഴിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും. ഈ മാസം ആറിന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ഒഡീഷയുടെ എതിരാളികള്‍.