പനാജി : ഐഎസ്എല്ലിലെ ആദ്യ ആഴ്‌ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം (ഫാന്‍സ് ഗോള്‍ ഓഫ് ദി വീക്ക്) കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിന്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ നേടിയ 'മിന്നല്‍' ഗോളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആരാധകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് സമദ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഐഎസ്എൽ വെബ്സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ 83.2 ശതമാനം വോട്ടുകള്‍ സഹലിന് ലഭിച്ചു. എടികെയ്‌ക്കെതിരായ മത്സരത്തിന്‍റെ 24ാം മിനുട്ടില്‍ കെപി രാഹുല്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കൊടുത്ത പാസിലാണ് സമദ് വലകുലുക്കിയത്.
- " class="align-text-top noRightClick twitterSection" data="">
ഈ മത്സരത്തില്‍ എടികെയ്‌ക്കായി ലക്ഷ്യം കണ്ട ഹ്യൂഗോ ബോമു, ലിസ്റ്റൺ കൊളാസോ എന്നീ താരങ്ങള്‍ക്ക് പുറമെ മുംബൈ സിറ്റിതാരം ഇഗോര്‍ അംഗുലോ (എഫ്‌സി ഗോവയ്ക്കെതിരെ) ബെംഗളുരു എഫ്‌സിയുടെ പ്രിന്‍സ് ഇബാര (നോര്‍ത്ത് ഈസ്റ്റിനെതിരെ ) എന്നിവരും മികച്ച ഗോളിനായി മത്സരിച്ചിരുന്നു.
-
Congratulations to @KeralaBlasters' @sahal_samad on winning the Fans' Goal of the Week Award for his 'minnal' strike in Round 1️⃣ of the #HeroISL 2021-22 season! 👏🏼⚡#LetsFootball pic.twitter.com/zXX3EbLBAg
— Indian Super League (@IndSuperLeague) November 27, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to @KeralaBlasters' @sahal_samad on winning the Fans' Goal of the Week Award for his 'minnal' strike in Round 1️⃣ of the #HeroISL 2021-22 season! 👏🏼⚡#LetsFootball pic.twitter.com/zXX3EbLBAg
— Indian Super League (@IndSuperLeague) November 27, 2021Congratulations to @KeralaBlasters' @sahal_samad on winning the Fans' Goal of the Week Award for his 'minnal' strike in Round 1️⃣ of the #HeroISL 2021-22 season! 👏🏼⚡#LetsFootball pic.twitter.com/zXX3EbLBAg
— Indian Super League (@IndSuperLeague) November 27, 2021
അതേസമയം മത്സരത്തില്‍ എടികെയോട് മഞ്ഞപ്പട തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ടീം ഗോള്‍രഹിത സമനിലയില്‍ പിരിയുകയും ചെയ്‌തു.