ETV Bharat / sports

ISL: ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന്‌ ചെന്നൈയിനെതിരെ - ഐഎസ്‌എല്‍

പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ തറപറ്റിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ മത്സരിക്കാനെത്തുന്നത്.

Chennaiyin FC vs Kerala Blasters  ISL Preview  ISL  ഐഎസ്‌എല്‍  കേരള ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയിൻ എഫ്‌സി
ISL: ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന്‌ ചെന്നൈയിനെതിരെ
author img

By

Published : Dec 22, 2021, 12:39 PM IST

പനാജി: ഐഎസ്എല്ലിൽ മൂന്നാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്‌ കളത്തില്‍. തിലക് മൈതാനില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയാണ് എതിരാളി. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.

പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ തറപറ്റിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ മത്സരിക്കാനെത്തുന്നത്. മറുവശത്ത് ഒഡിഷ എഫ്‌സിയെ തോല്‍പ്പിച്ചാണ് ചെന്നൈയിന്‍റെ വരവ്.

ആക്രമണ ഫുട്‌ബോളിലേക്ക് കളം മാറ്റിച്ചവിട്ടിയ ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാത്ത പ്രശ്‌നങ്ങള്‍ ഇക്കുറിയില്ല. അഡ്രിയാൺ ലൂണ, അൽവാരോ വാസ്‌കെസ് എന്നിവരോടൊപ്പം സഹലും വിൻസന്റ് ബാരറ്റോയും അവസരത്തിനൊത്ത് ഉയർന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ പിടിക്കാന്‍ ചെന്നൈയിന് ബുദ്ധിമുട്ടാകും.

അതേസമയം സീസണിൽ ഏറ്റവും കുറച്ച് ഗോളടിക്കുകയും വഴങ്ങുകയും ചെയ്‌ത ടീമാണ് ചെന്നൈയിന്‍. ആറു ഗോളുകൾ മാത്രമടിച്ചിട്ടുള്ള ചെന്നെയിൻ നാല് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലും ആറും സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും ഇന്ന് ജയിച്ചാൽ മുന്നേറാം.

also read: ബാഴ്‌സ കഷ്‌ടകാലം മാറുന്നില്ല; സെവിയ്യക്കെതിരെ സമനില

ആറ് മത്സരങ്ങളില്‍ മൂന്ന് വിജയമുള്ള ചെന്നൈയിന്‍ 11 പോയിന്‍റോടെയാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയമടക്കം ഒമ്പത് പോയിന്‍റോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.