ETV Bharat / sports

ISL| കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിത്തുടക്കം; എടികെയുടെ വിജയം 4-2ന്

ഐഎസ്എല്ലിന്‍റെ (ISL) ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോടാണ് (ATK Mohun Bagan) ബ്ലാസ്‌റ്റേഴ്‌സിന്‍റെ (Kerala Blasters) തോല്‍വി.

ATK Mohun Bagan  Kerala Blasters  Hugo Boumous  ISL  ഐഎസ്എല്‍  കേരള ബ്ലാസ്‌റ്റേഴ്‌സ്  എടികെ മോഹന്‍ ബഗാന്‍  Roy Krishna  റോയ്‌ കൃഷ്‌ണ
ISL| ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിത്തുടക്കം; എടികെയോട് തോറ്റത് 4-2ന്
author img

By

Published : Nov 20, 2021, 8:03 AM IST

Updated : Nov 20, 2021, 8:16 AM IST

മഡ്‌ഗാവ്: ഐഎസ്എല്‍ (ISL) എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് (Kerala Blasters) തോല്‍വി. കരുത്തരായ എടികെ മോഹന്‍ ബഗാനോടാണ് (ATK Mohun Bagan) ബ്ലാസ്‌റ്റേഴ്‌സ് 4-2ന് കീഴടങ്ങിയത്. എടികെയ്‌ക്കായി ഹ്യൂഗോ ബൗമസ് (Hugo Boumous) ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണ (Roy Krishna), ലിസ്റ്റണ്‍ കൊളാകോ (Liston colaco) എന്നിവരും ലക്ഷ്യം കണ്ടു.

സഹല്‍ അബ്ദുല്‍ സമദും (sahal abdul samad) ജോര്‍ജ് ഡയസുമാണ് (jorge diaz) ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ തന്നെ ലീഡെടുക്കാന്‍ എടികെയ്‌ക്കായി. കൊളാകോയുടെ അസിസ്‌റ്റില്‍ ഹ്യൂഗോ ബൗമസാണ് ലക്ഷ്യം കണ്ടത്. 24ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിലൂടെ ഒപ്പം പിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി.

കെപി രാഹുല്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കൊടുത്ത പാസിലാണ് സമദ് വലകുലുക്കിയത്. എന്നാല്‍ 27ാം മിനുട്ടില്‍ എടികെ വീണ്ടും ലീഡെടുത്തു. റോയ്‌ കൃഷ്ണയെ ബോക്സില്‍ വെച്ച് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കൃഷ്‌ണ തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

also read: Argentina-Brazil | ഒട്ടമെന്‍ഡിയുടെ കൈപ്രയോഗത്തിന് കണ്ണടച്ചു ; റഫറിക്കും വീഡിയോ അസിസ്റ്റന്‍റിനും സസ്‌പെന്‍ഷന്‍

തുടര്‍ന്ന് 39ാം മിനുട്ടില്‍ എടികെ വീണ്ടും ലീഡുയര്‍ത്തി. ബൗമസിന്‍റെ ഷോട്ട് ആല്‍ബിനോയുടെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തുകയായിരുന്നു. ഇതിനിടെ മലയാളി താരം കെപി രാഹുല്‍ പരിക്കേറ്റ് മടങ്ങിയതോടെ ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് സബ്സ്റ്റിട്യൂഷന്‍ വേണ്ടി വന്നു.

രണ്ട് ഗോള്‍ കടവുമായി രണ്ടാം പകുതിക്കിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കത്തില്‍ തന്നെ വീണ്ടും ഗോള്‍ വഴങ്ങി. 50ാം മിനുട്ടില്‍ റോയ് കൃഷ്ണയുടെ പാസില്‍ ലിസ്റ്റണാണ് ഇത്തവണ ലക്ഷ്യം കണ്ടത്. അതേസമയം 69ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പട്ടികയിലെ രണ്ടാം ഗോള്‍ പിറന്നത്. അഡ്രിയാൻ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജ് ഡയസ് ലക്ഷ്യം കാണുകയായിരുന്നു.

Last Updated : Nov 20, 2021, 8:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.