മഡ്‌ഗാവ് : ഐഎസ്എല്ലിലെ കൊല്‍ക്കത്ത ഡര്‍ബിയില്‍ എസ്.സി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് എ.ടി.കെ വിജയം പിടിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലെ 23 മിനിട്ടുകള്‍ക്കുള്ളിലാണ് എ.ടി.കെയുടെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ ഗോളിന്‍റെ നടുക്കം മാറും മുമ്പ് ഈസ്‌റ്റ് ബംഗാളിന്‍റെ വലയില്‍ എ.ടി.കെ വീണ്ടും പന്തടിച്ചു.
മത്സരത്തിന്‍റെ തുടക്കത്തില്‍ കൂടുതല്‍ ആക്രമണം നടത്തിയത് ഈസ്‌റ്റ് ബംഗാളായിരുന്നുവെങ്കിലും 12ാം മിനിട്ടില്‍ റോയ് കൃഷ്‌ണയിലൂടെ എ.ടി.കെ മുന്നിലെത്തി. പ്രീതം കോട്ടാല്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് മികച്ചൊരു വോളിയിലൂടെയാണ് കൃഷ്‌ണ ലക്ഷ്യത്തിെലത്തിച്ചത്. ആദ്യ ഗോളിന്‍റെ ഞെട്ടല്‍ മാറുംമുമ്പ് രണ്ട് മിനുട്ടുകള്‍ക്കകം ഈസ്റ്റ് ബംഗാളിന്‍റെ വലയിലേക്ക് എ.ടി.കെ വീണ്ടും പന്തെത്തിച്ചു. ജോനി കൗകോ നല്‍കിയ ഒരു ത്രൂ പാസില്‍ മന്‍വീര്‍ സിങ്ങിന്‍റെ ബുള്ളറ്റ് ഷോട്ടാണ് ഇത്തവണ ലക്ഷ്യം കണ്ടത്.
-
After fireworks in the first half, @atkmohunbaganfc picked up a comprehensive win in the Kolkata Derby.#SCEBATKMB #HeroISL #LetsFootball pic.twitter.com/bEftLGTOpW
— Indian Super League (@IndSuperLeague) November 27, 2021 " class="align-text-top noRightClick twitterSection" data="
">After fireworks in the first half, @atkmohunbaganfc picked up a comprehensive win in the Kolkata Derby.#SCEBATKMB #HeroISL #LetsFootball pic.twitter.com/bEftLGTOpW
— Indian Super League (@IndSuperLeague) November 27, 2021After fireworks in the first half, @atkmohunbaganfc picked up a comprehensive win in the Kolkata Derby.#SCEBATKMB #HeroISL #LetsFootball pic.twitter.com/bEftLGTOpW
— Indian Super League (@IndSuperLeague) November 27, 2021
18ാം മിനിട്ടില്‍ ലിസ്റ്റണ്‍ കൊളാക്കോയെ ഈസ്റ്റ് ബംഗാള്‍ താരം ജോയ്‌നര്‍ ലൊറെന്‍സോ ബോക്‌സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ 23ാം മിനിട്ടില്‍ ലിസ്റ്റണ്‍ തന്നെ എ.ടി.കെയുടെ ലീഡ് വീണ്ടുമുയര്‍ത്തി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവാണ് ഈ ഗോളിന് വഴിയൊരുക്കിയത്. പന്ത് റാഞ്ചിയ ലിസ്റ്റണ്‍ ഒഴിഞ്ഞ വലയില്‍ പന്തെത്തിച്ചു.
അതേസമയം 33ാം മിനിട്ടില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അരിന്ദം ഭട്ടചാര്യക്ക് പകരം സുവം സെന്നാണ് പകരക്കാരനായി ഗോള്‍ വലയ്‌ക്ക് കീഴിലെത്തിയത്. ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലേക്ക് കൂടുതല്‍ വലിഞ്ഞ ഈസ്‌റ്റ് ബംഗാള്‍ വീണ്ടും ഗോള്‍ വഴങ്ങുന്നതൊഴിവാക്കി. രണ്ടാം പകുതിയില്‍ ലഭിച്ച മൂന്നിലേറെ അവസരങ്ങള്‍ മുതലാക്കാനാവതെ വന്നതോടെ എ.ടി.കെ മൂന്നിലൊതുക്കുകയും ചെയ്‌തു.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയമുള്ള എ.ടി.കെ പോയിന്‍റ് പട്ടികയിലെ തലപ്പത്ത് തിരിച്ചെത്തി. ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്.