ETV Bharat / sports

ഐഎം വിജയന് പത്മശ്രീ നാമനിര്‍ദേശം

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ കൂടിയായ ഐഎം വിജയനെ 2003-ല്‍ രാജ്യം അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു

author img

By

Published : Jun 17, 2020, 3:45 PM IST

Updated : Jun 17, 2020, 4:11 PM IST

im vijayan news  padma shri news  ഐഎം വിജയന്‍ വാര്‍ത്ത  പദ്മശ്രീ വാര്‍ത്ത
ഐഎം വിജയന്‍

കൊല്‍ക്കത്ത: രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിര്‍ദേശം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയന്‍റെ പേര് പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ കൂടിയായ വിജയന്‍ 2003-ല്‍ അര്‍ജുന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ മൂന്ന് തവണ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

1992-2003 കാലഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി 79 മത്സരങ്ങളില്‍ വിജയന്‍ ബൂട്ടണിഞ്ഞു. 40 ഗോളുകളും സ്വന്തമാക്കി. ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം മിനിട്ടില്‍ ഗോളടിച്ച് രാജ്യാന്തര തലത്തില്‍ വേഗതയേറിയ ഗോള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. കേരളാ പൊലീസിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഉയരങ്ങളില്‍ എത്തിയത്.

Last Updated : Jun 17, 2020, 4:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.