ETV Bharat / sports

ചില്ലിനിയുമായുള്ള കരാര്‍ യുവന്‍റസ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി - സീരി എ ക്ലബ്

യുവന്‍റസിന്‍റെ ചരിത്രത്തില്‍ വലിയൊരു പങ്ക് ചില്ലിനിക്കുണ്ടെന്നും ടീമിന്‍റെ വർത്തമാന കാലത്തേയും ഭാവിയിലേയും നേട്ടത്തിന് താരത്തിന് നിര്‍ണായകമാവാന്‍ കഴിയുമെന്നും ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

Giorgio Chiellini  Juventus  ജോര്‍ജിയോ ചില്ലിനി  യുവന്‍റസ്  സീരി എ ക്ലബ്  Serie A club
ചില്ലിനിയുമായുള്ള കരാര്‍ യുവന്‍റസ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി
author img

By

Published : Aug 4, 2021, 9:40 PM IST

ടൂറിന്‍: യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയുടെ നായകനും പ്രതിരോധ താരവുമായ ജോര്‍ജിയോ ചില്ലിനിയുമായുള്ള കരാര്‍ യുവന്‍റസ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതോടെ 36 കാരനായ താരം 2023 വരെ ടീമിനൊപ്പം തുടരും.

യുവന്‍റസിന്‍റെ ചരിത്രത്തില്‍ വലിയൊരു പങ്ക് ചില്ലിനിക്കുണ്ടെന്നും ടീമിന്‍റെ വർത്തമാന കാലത്തേയും ഭാവിയിലേയും നേട്ടത്തിന് താരത്തിന് നിര്‍ണായകമാവാന്‍ കഴിയുമെന്നും ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം 16 വര്‍ഷമായി യുവന്റസിനൊപ്പം തുടരുന്ന താരത്തിന്‍റെ കരാര്‍ ഈ വര്‍ഷം അവസാനിച്ചിരുന്നു. തുടര്‍ന്ന് ഫ്രീ ഏജന്‍റാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച താരത്തെ ക്ലബ് വീണ്ടും സമീപിക്കുകയായിരുന്നു.

also read: '2024ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു

യുവന്‍റസിനായി 535 മത്സരങ്ങള്‍ കളിച്ച ചില്ലിനി 2011-12 നും 2019-20 നും ഇടയിൽ തുടർച്ചയായ ഒൻപത് ഇറ്റാലിയൻ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 16 വർഷത്തിനിടെ 14 വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.