ലീഡ്‌സ്: ഡീഗോ ഫോര്‍ലാനെ യുറൂഗ്വന്‍ ക്ലബ് പെനാറോൾ മുഖ്യ പരിശീലകനായി നിയമിച്ചു. വലിയ പാരമ്പര്യമുള്ള പെനാറോൾ പോലുള്ള ക്ലബിന്‍റെ പരിശീലകനാകുന്നത് ആദ്യമായാണ്. ഇത് ഒരു ബഹുമതിയായി കാണുന്നതായും തനിക്കും കുടുംബത്തിനും ക്ലബിനോട് ഏറെ ബന്ധമുണ്ടെന്നും 40 വയസുള്ള ഫോർലാന്‍ പറഞ്ഞു. കാല്‍പന്ത് കളിക്കുന്നതിനപ്പുറം അത് ആസ്വദിക്കാനും വിശകലനം ചെയ്യാനും ഇഷ്ട്ടപെടുന്നു. ഈ പദവി സ്വപനങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. മുമ്പ് പെനാറോളിനായിയും ഫോർലാന്‍ ബൂട്ട് കെട്ടിയിരുന്നു.
-
BREAKING:
— Warriors of Uruguay (@UruguayanHeroes) December 20, 2019 " class="align-text-top noRightClick twitterSection" data="
Diego Forlán will be presented as new Peñarol manager today, according to multiple reports in Uruguay.
It would be his first job in management. pic.twitter.com/YkFbAMpKsq
">BREAKING:
— Warriors of Uruguay (@UruguayanHeroes) December 20, 2019
Diego Forlán will be presented as new Peñarol manager today, according to multiple reports in Uruguay.
It would be his first job in management. pic.twitter.com/YkFbAMpKsqBREAKING:
— Warriors of Uruguay (@UruguayanHeroes) December 20, 2019
Diego Forlán will be presented as new Peñarol manager today, according to multiple reports in Uruguay.
It would be his first job in management. pic.twitter.com/YkFbAMpKsq
അന്താരാഷ്‌ട്രതലത്തില്‍ കൂടുതല്‍ ആരാധകരെ സൃഷ്ട്ടിക്കാന്‍ ഐഎസ്എല്ലില്‍ തരംതാഴ്ത്തല്‍ രീതി കൊണ്ടുവരണമെന്ന് പറഞ്ഞ് ഫോർലാന്‍ ഇന്ത്യയില്‍ അടുത്തിടെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയുടെ താരം കൂടിയായിരുന്നു ഫോർലാന്‍.
2010 ഫിഫ ലോകകപ്പില്‍ യുറൂഗ്വന്‍ താരമായ ഫോർലാന്‍ ഗോൾഡന്‍ ബോൾ സ്വന്തമാക്കി. 2015-ല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച താരം പിന്നീട് ക്ലബ് ഫുട്ബോളില്‍ തുടർന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുന്‍ മുന്നേറ്റ താരമായിരുന്നു ഫോർലാന്‍. പ്രമുഖ ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിലും വില്ലാരിയനിലും അത്‌ലറ്റിക്കോ മാഡ്രിഡിലും ഇന്റർ മിലാനിലുമായി 112 മത്സരങ്ങളില്‍ കളിച്ച ശേഷം ഈ വർഷം ഓഗസ്‌റ്റിലാണ് ബൂട്ടഴിച്ചത്.