ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ടീം ഇന്ത്യ. ഏറ്റവും അവസാനമായി പുറത്തുവിട്ട ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 104ാം സ്ഥാനത്താണ്. നേരത്തെ ഇന്ത്യ 109ാം സ്ഥാനത്തായിരുന്നു. റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നറുക്കെടുപ്പിന്‍റെ ഭാഗമായാണ് ഫിഫ പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മെച്ചപ്പെട്ട പ്രകടനങ്ങളെ തുടര്‍ന്ന് അര്‍ജന്‍റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മെക്‌സിക്കോ, ഇറ്റലി എന്നീ ടീമുകള്‍ എട്ടാം സ്ഥാനത്തേക്കും ഒമ്പതാം സ്ഥാനത്തേക്കും ഉയര്‍ന്നു. അഞ്ചാം സ്ഥാനത്ത് പോര്‍ച്ചുഗലാണ്. ആറാം സ്ഥാനത്ത് സ്‌പെയിനും ഇടം നേടിയിട്ടുണ്ട്.
ഫിഫ റാങ്കിങ്ങില്‍ യുഎസ്‌എ 22ാം സ്ഥാനത്താണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ജപ്പാനാണ്. 27ാം സ്ഥാനത്താണ് ജപ്പാന്‍. അതേസമയം 2022 ലോകകപ്പ് ആതിഥേയരായ ഖത്തറിന് 59ാം സ്ഥാനം സ്വന്തമാക്കാനേ സാധിച്ചുള്ളൂ. 2022 നവംബറില്‍ ഖത്തറിലാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കുക. മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ ഖത്തറില്‍ പുരോഗമിക്കുകയാണ്.