ETV Bharat / sports

യൂറോപ്യന്‍ ഫുട്‌ബോള്‍ പുകയുന്നു; റയലിനെയും യുവന്‍റസിനെയും വിലക്കാനൊരുങ്ങി യുവേഫ - റയലിനെ വിലക്കി വാര്‍ത്ത

യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ പശ്ചാത്തലത്തില്‍ യുവേഫയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും

uefa update  real banned news juventus banned news യുവേഫ അപ്പ്‌ഡേറ്റ്  റയലിനെ വിലക്കി വാര്‍ത്ത യുവന്‍റസിനെ വിലക്കി വാര്‍ത്ത
യുവേഫ
author img

By

Published : Apr 23, 2021, 11:25 AM IST

ജനീവ: യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്ന റയല്‍ മാഡ്രിഡിനെയും ലീഗിന്‍റെ ഭാഗമായ യുവന്‍റസിനെയും വിലക്കാനൊരുങ്ങി യുവേഫ. റയലിനെ ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി പോരാട്ടത്തില്‍ നിന്ന് ഉള്‍പ്പെടെ വിലക്കാനാണ് യുവേഫ നിലവില്‍ നീക്കം നടത്തുന്നത്. അതേസമയം യുവന്‍റസിന് ഒരു വര്‍ഷത്തെ വിലക്കും നേരിടേണ്ടിവരും. സീസണില്‍ കപ്പടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമാണ് പരിശീലകന്‍ സിനദന്‍ സിദാന്‍റെ കീഴിലുള്ള റയല്‍ മാഡ്രിഡ്.

യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ പശ്ചാത്തലത്തില്‍ യുവേഫയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകില്ല. പ്രത്യേക യോഗം വിളിച്ച ശേഷമാകും ഇക്കാര്യത്തില്‍ യുവേഫ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.