ETV Bharat / sports

യൂറോ കപ്പ്: നാലടിച്ച് ഇംഗ്ലണ്ട് സെമിയിലേക്ക്, മറുപടിയില്ലാതെ യുക്രൈന്‍ കീഴടങ്ങി

1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ സെമിയിലെത്തുന്നത്.

author img

By

Published : Jul 4, 2021, 7:52 AM IST

Updated : Jul 4, 2021, 8:10 AM IST

euro cup england vs ukraine  euro cup  england vs ukraine  euro 2020  യൂറോ കപ്പ്  യൂറോ 2020  ഇംഗ്ലണ്ട് യുക്രൈന്‍  ഇംഗ്ലണ്ട്  യുക്രൈന്‍
യൂറോ കപ്പ്: ഇംഗ്ലണ്ടിനെതിരെ മറുടിയില്ലാതെ യുക്രൈന്‍ കീഴടങ്ങി

റോം: യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ മറുപടിയില്ലാതെ യുക്രൈന്‍ കീഴടങ്ങി. ക്വാർട്ടറിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇംഗ്ലീഷ് പട യുക്രൈനെ തകര്‍ത്തത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഹാരി മഗ്വയര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ മറ്റ് രണ്ട് ഗോളുകള്‍ കണ്ടെത്തിയത്.

തുടക്കം പാളി യുക്രൈന്‍

സ്വന്തം തട്ടകമായ വെംബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ എതിരാളി. അതേസമയം 1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ സെമിയിലെത്തുന്നത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ മിനിട്ടുകളില്‍ തന്നെ പിന്നിലായ യുക്രൈന് തിരിച്ചെത്താനായില്ല.

  • ⏰ RESULT ⏰

    What. A. Performance.

    🏴󠁧󠁢󠁥󠁮󠁧󠁿 Kane (2), Maguire & Henderson net in Rome as England reach EURO 2020 semi-finals 👏

    🇺🇦 Ukraine suffer defeat in first EURO quarter-final.

    Sum up this knockout tie in one word 👇#EURO2020

    — UEFA EURO 2020 (@EURO2020) July 3, 2021 " class="align-text-top noRightClick twitterSection" data=" ">

ഇംഗ്ലണ്ട് ക്യാപ്റ്റന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍

നാലാം മിനിട്ടില്‍ ഹാരി കെയ്നിന്‍റെ വകയായിരുന്നു ആദ്യ ഗോള്‍. യുക്രൈന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി റഹീം സ്റ്റര്‍ലിങ്ങ് ബോക്സിലേക്ക് നീട്ടി നല്‍കിയ പാസില്‍ കെയ്ന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാനിനെ മറി കടക്കുകയായിരുന്നു. ജര്‍മനിക്കെതിരായ മത്സരത്തോടെ ടൂര്‍ണമെന്‍റിലെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ യുക്രൈന്‍ പിടിച്ചു നിന്നു.

ലീഡ് വര്‍ധിപ്പിച്ച് ഇംഗ്ലീഷ് പട

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സൗത്ത്ഗേറ്റിന്‍റെ സംഘം ലീഡ് വര്‍ധിപ്പിച്ചു. 46-ാം മിനിറ്റില്‍ ഹാരി മഗ്വയറാണ് ഗോള്‍ നേടിയത്. ലൂക് ഷായുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. യുക്രൈന്‍ ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന പന്തില്‍ തലവെച്ചാണ് മഗ്വയർ ഗോള്‍ കണ്ടെത്തിയത്. 50ാം മിനിട്ടില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹെഡറിലൂടെ തന്‍റെ രണ്ടാം ഗോളും ടീമിന്‍റെ മൂന്നാം കണ്ടെത്തി. ലൂക്ക് ഷാ ബോക്‌സിലേക്ക് നല്‍കിയ പന്ത് കെയ്‌ൻ വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ഹെന്‍ഡേഴ്‌സണ്‍

മൂന്നാം ഗോളും പിറന്നതോടെ ഇടയ്ക്കിടെ ചില മിന്നലാട്ടങ്ങള്‍ പുറത്തെടുത്തിരുന്ന യുക്രൈന്‍ നിര തളര്‍ന്നു. 62ാം മിനിട്ടില്‍ ഹാരി കെയ്നിന്‍റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ പാടുപെട്ടാണ് ഗോള്‍ കീപ്പര്‍ ബുഷ്ചാന്‍ തട്ടിയകറ്റിയത്. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കിലൂടെ ഇംഗ്ലണ്ടിന്‍റെ പട്ടികയിലെ നാലാം ഗോളും പിറന്നു. മേസണ്‍ മൗണ്ടെടുത്ത കിക്കില്‍ ഹെഡറിലൂടെ ഹെന്‍ഡേഴ്‌സണാണ് ( 63ാം മിനിട്ടില്‍) ഇത്തവണ ലക്ഷ്യം കണ്ടത്.

also read: മിശിഹ ഹൃദയത്തില്‍ ; റൊസാരിയോ ചിത്രം വരച്ചാഘോഷിക്കുന്നു

Last Updated : Jul 4, 2021, 8:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.