ബ്രസീൽ : കോപ്പ ആമേരിക്ക രണ്ടാം മത്സരത്തിൽ ഇക്വഡോറിനെ തകർത്ത് കൊളംബിയ്ക്ക് വിജയ തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ വിജയം. ഇക്ക്വോഡോർ വല കുലുക്കിയ എഡ്വിൻ കർഡോണയാണ് കൊളംബിയയുടെ വിജയ ശിൽപി.
വിരസമായി ആരംഭിച്ച ആദ്യ പകുതിയിൽ പതിയെയാണ് ഇരു ടീമുകളും താളം കണ്ടെത്തിയത്. മുന്നേറ്റ നിര കാര്യമായി ഒന്നും ചെയ്യാതായ്യതോടെ ഗോള്‍ രഹിത ആദ്യ പകുതി പിറക്കുമെന്ന് കരുതിയെങ്കിലും 42-ാം മിനിട്ടിൽ കൊളംബിയ ഇക്വഡോർ വലകുലുക്കി. തന്ത്രപരമായ ഒരു ഫ്രീ കിക്ക് ഗോളിലൂടെ എഡ്വിൻ കർഡോണ കൊളംബിയെ മുമ്പിലെത്തിച്ചു. ഫ്രീ കിക്ക് എടുക്കാൻ എത്തിയ കർഡോണ രണ്ട് തവണ ബോള്‍ സഹതാരത്തിന് പാസ് ചെയ്തശേഷം ബോക്സിലേക്ക് ഓടി കയറി. നീട്ടികിട്ടിയ ക്രോസ് മനോഹരമായി എഡ്വിൻ വലയിലെത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചുവെങ്കിലും വാർ പരിശോധിച്ച റഫറി ശേഷം ഗോളനുവദിക്കുകയായിരുന്നു.
Also read: യൂറോ ത്രില്ലർ : വിറപ്പിച്ച് ഉക്രൈൻ, പൊരുതി നേടി നെതർലാൻഡ്
രണ്ടാം പകുതിയിൽ ഇക്വഡോർ തന്ത്രം മാറ്റിയും അക്രമിച്ചും കളിച്ചപ്പോൾ കൊളംബിയ പ്രതിരോധ കോട്ട കെട്ടി ഗോള്‍ മുഖം കാത്തു. സമനില ഗോളിനായുള്ള ശ്രമങ്ങൾക്ക് ഇക്വഡോർ പല തവണ ശ്രമിച്ചുവെങ്കിലും ഒന്നും ഫലം കാണാതായതോടെ ജയം കൊളംബിയക്ക് ഒപ്പമായി.