ETV Bharat / sports

യൂറോകപ്പ്: ജയം തുടരാന്‍ ഫിന്‍ലാന്‍ഡ്; ജയിച്ച് കയറാന്‍ റഷ്യ - ഫിന്‍ലാന്‍ഡ്

ടൂര്‍ണമെന്‍റില്‍ ഡെന്‍മാര്‍ക്കിനെതിരെ ആദ്യമത്സരത്തില്‍ ഫിന്‍ലാന്‍ഡിന് വിജയത്തുടക്കമാണ് ലഭിച്ചത്.

Euro 2020  Finland Vs Russia  Finland  Russia  യൂറോ കപ്പ്  ഫിന്‍ലാന്‍ഡ്  റഷ്യ
യൂറോ കപ്പ്: ജയം തുടരാന്‍ ഫിന്‍ലാന്‍ഡ്; ജയിച്ച് കയറാന്‍ റഷ്യ
author img

By

Published : Jun 16, 2021, 3:34 PM IST

മോസ്കോ: യൂറോ കപ്പില്‍ ഇന്ന് രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം. ഗ്രൂപ്പ് എയിലും ബിയിലുമായി മൂന്ന് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ബിയിലെ ഫിൻലാൻഡ്- റഷ്യ മത്സരമാണ് ആദ്യം നടക്കുക. സെന്‍റ് പീറ്റേഴ്സ് ബെർഗിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.

  • Matchday 2 begins in Russia! Who are you backing? 💪

    🇫🇮🆚🇷🇺 | Saint Petersburg
    🇹🇷🆚🏴󠁧󠁢󠁷󠁬󠁳󠁿 | Baku Olympic Stadium
    🇮🇹🆚🇨🇭 | Olimpico in Rome#EURO2020 | #EUROfixtures | @bookingcom

    — UEFA EURO 2020 (@EURO2020) June 16, 2021 " class="align-text-top noRightClick twitterSection" data=" ">

ടൂര്‍ണമെന്‍റില്‍ ആദ്യമത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ ഫിന്‍ലാന്‍ഡിന് വിജയത്തുടക്കമാണ് ലഭിച്ചത്. അതേസമയം ബെല്‍ജിയത്തിനെതിരെ മൂന്ന് ഗോള്‍ തോല്‍വിയോടെയാണ് റഷ്യ ടൂർണമെന്‍റ് തുടങ്ങിയത്. യൂറോകപ്പില്‍ അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ റഷ്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇതോടെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തില്‍ പോരാട്ടം കനക്കും.

also read:ഗാലറികള്‍ നിറയുന്നു ; പ്രതീക്ഷയുടെ തുരുത്തായി പുഷ്‌കാസും യൂറോയും

ഫിന്‍ലാന്‍ഡ് നിരയില്‍ ഗോൾ കീപ്പർ ലൂക്കസ് ഹോറാഡിക്കിയുടെ പ്രകടനമികവ് ടീമിന് നിര്‍ണായകമാവും. പ്രതിരോധ താരം നിക്കോളായ് അൽഹോയുടെ പരിക്ക് ടീമിന് തിരിച്ചടിയാണ്. അതേസമയം റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെർച്ചെസോവിന് തന്‍റെ സംഘത്തെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ഇഗോർ ദിവേവ്, ഫ്യോഡോർ കുദ്ര്യാഷോവ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് സംഘത്തിന് ആശ്വസമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.