ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിക്കെതിരായ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയവുമായി ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നീലപ്പടയുടെ ജയം. കയ്യാങ്കളിയോളമെത്തിയ ആവേശ പോരാട്ടത്തില്‍ അന്‍റോണിയോ റോഡ്രിഗറും ജോര്‍ജിന്യോയും ചെല്‍സിക്കായി വല കുലുക്കി. മുന്നേറ്റ താരം ടിമോ വെര്‍ണറുടെ രണ്ടും ബെന്‍ ചില്‍വെല്ലിന്‍റെ ഒരു ഗോളും റഫറി നിഷേധിച്ച ശേഷമാണ് ചെല്‍സി വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. ലെസ്റ്ററിനായി ഇഹിനാച്ചോ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടം ഉറപ്പിച്ചു. 8,000ത്തോളം ആരാധകരെ സാക്ഷിയാക്കിയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ചെല്‍സിയുടെ ജയം.
-
#Hustle. pic.twitter.com/1JC4E82qjr
— Chelsea FC (@ChelseaFC) May 18, 2021 " class="align-text-top noRightClick twitterSection" data="
">#Hustle. pic.twitter.com/1JC4E82qjr
— Chelsea FC (@ChelseaFC) May 18, 2021#Hustle. pic.twitter.com/1JC4E82qjr
— Chelsea FC (@ChelseaFC) May 18, 2021
എഫ്‌എ കപ്പിന്‍റെ ഫൈനല്‍ പോരാട്ടത്ത് ശേഷം ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുന്നേര്‍ വരുന്നത്. ഫൈനലില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലെസ്റ്റര്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ കാലിടറിയ ചെല്‍സിക്ക് ഹോം ഗ്രൗണ്ടിലെ ജയം മധുരപ്രതികാരമായി.
കൂടുതല്‍ വായനക്ക്: കാത്തിരിപ്പ് സഫലമായി; ഒടുവില്‍ ലെസ്റ്റര്‍ എഫ്‌എ കപ്പില്‍ മുത്തമിട്ടു
ലീഗിലെ ഈ സീസണിലെ അവസാന പോരാട്ടത്തില്‍ സമനിലയെങ്കിലും സ്വന്തമാക്കിയാലെ ലെസ്റ്റര്‍ സിറ്റിക്ക് ആദ്യ നാലില്‍ സ്ഥാനം ഉറപ്പാക്കാനാകൂ. കരുത്തരായ ടോട്ടന്‍ഹാമിനെതിരെയാണ് ലെസ്റ്ററിന്‍റെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരം. ഹോം ഗ്രൗണ്ടില്‍ ഈ മാസം 23ന് രാത്രി 8.30നാണ് നിര്‍ണായക പോരാട്ടം.