ETV Bharat / sports

പ്രീമിയര്‍ ലീഗിൽ ചെൽസിയെ തളച്ച് മാഞ്ചസ്റ്റർ സിറ്റി ; ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി - ലാ ലിഗ

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയോട് എതിരില്ലാത്ത ഒരു ഗോളിന്‍റെ തോൽവി ഏറ്റുവാങ്ങി

english premier league  manchester city  chelsea  ചെൽസിയെ തളച്ച് മാഞ്ചെസ്റ്റർ സിറ്റി  അത്‌ലറ്റിക്കോ മാഡ്രിഡ്  മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്  ആസ്റ്റണ്‍ വില്ല  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ലാ ലിഗ  ഡീപോർട്ടീവോ അലാവെസ്
പ്രീമിയര്‍ ലീഗിൽ ചെൽസിയെ തളച്ച് മാഞ്ചെസ്റ്റർ സിറ്റി; ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി
author img

By

Published : Sep 25, 2021, 10:58 PM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തില്‍ ചെല്‍സിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. 53-ാം മിനിട്ടില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജെസ്യൂസാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെയുള്ള ചെല്‍സിയുടെ കുതിപ്പിനാണ് സിറ്റി അവസാനം കുറിച്ചത്.

അതേസമയം മറ്റൊരു മത്സരത്തിൽ പരാജയമറിയാതെ മുന്നേറിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയോട് തോല്‍വി ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്റ്റണ്‍ വില്ലയുടെയും വിജയം. മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 88-ാം മിനിട്ടില്‍ കോര്‍ട്‌നി ഹൗസാണ് വില്ലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

വിജയത്തോടെ ആറുമത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 13 പോയിന്‍റുള്ള ചെൽസി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. ചെല്‍സിയും യുണൈറ്റഡും തോറ്റതോടെ ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത്തെത്തി.

ALSO READ : അച്ചടക്കമില്ലാത്ത പെരുമാറ്റം ; ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

ലാ ലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഡീപോർട്ടീവോ അലാവെസ് അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അലാവെസിന്‍റെ വിജയം. പത്താം മിനിട്ടിൽ വിക്‌ടർ ലഗ്വാർദിയയാണ് അലാവെസിനായി ഗോൾ നേടിയത്. 2003-ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരെ അലാവെസിന്‍റെ ആദ്യ വിജയമാണിത്. അതേസമയം മാഡ്രിഡിന്‍റെ ഈ സീസണിലെ ആദ്യത്തെ പരാജയം കൂടിയാണിത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അത്‌ലറ്റിക്കോ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്‍റ് മാത്രമുള്ള ബാഴ്‌സലോണ എട്ടാമതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.