ഹംഗറി: യൂറോപ്പില്‍ ബയേണിന്‍റെ തേരോട്ടം തുടരുന്നു. മാന്വല്‍ ന്യൂയറും കൂട്ടരും സെവിയ്യയെ പരാജയപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞപ്പോള്‍ മത്സരം ഏക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലെ 104ാം മിനിട്ടില്‍ സാവി മാര്‍ട്ടിനസാണ് ബയേണിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
-
🏆 𝟮𝟬𝟮𝟬 𝗦𝗨𝗣𝗘𝗥 𝗖𝗨𝗣 𝗪𝗜𝗡𝗡𝗘𝗥𝗦! 🏆
— UEFA #SuperCup (@ChampionsLeague) September 24, 2020 " class="align-text-top noRightClick twitterSection" data="
🔴 Congratulations, Bayern 👏👏👏#SuperCup pic.twitter.com/NhXUaZ1vYw
">🏆 𝟮𝟬𝟮𝟬 𝗦𝗨𝗣𝗘𝗥 𝗖𝗨𝗣 𝗪𝗜𝗡𝗡𝗘𝗥𝗦! 🏆
— UEFA #SuperCup (@ChampionsLeague) September 24, 2020
🔴 Congratulations, Bayern 👏👏👏#SuperCup pic.twitter.com/NhXUaZ1vYw🏆 𝟮𝟬𝟮𝟬 𝗦𝗨𝗣𝗘𝗥 𝗖𝗨𝗣 𝗪𝗜𝗡𝗡𝗘𝗥𝗦! 🏆
— UEFA #SuperCup (@ChampionsLeague) September 24, 2020
🔴 Congratulations, Bayern 👏👏👏#SuperCup pic.twitter.com/NhXUaZ1vYw
ലൂകാസ് ഒകാംപോസിന്‍റെ പെനാല്‍ട്ടിയിലൂടെ സെവിയ്യ ആദ്യം ലീഡ് സ്വന്തമാക്കി. ബാഴ്‌സലോണയില്‍ നിന്നും സെവിയ്യയില്‍ എത്തിയ ഇവാന്‍ റാകിടിച്ചിനെ ബോക്‌സില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍ട്ടി. എന്നാല്‍ ലീഡ് നിലനിര്‍ത്തുന്നതില്‍ സെവിയ്യ പരാജയപ്പെട്ടു. 34ാം മിനിട്ടില്‍ മുന്നേറ്റ താരം ലെവന്‍ഡോവ്‌സ്‌കിയുടെ അസിസ്റ്റിലൂടെ ലിയോണ്‍ ഗൊരെട്‌സ്‌ക ബയേണിന് വേണ്ടി സമനില പിടിച്ചു.
രണ്ടാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. സെവിയ്യയുടെ രണ്ട് ഗോള്‍ അവസരങ്ങള്‍ ബയേണിന്‍റെ ഗോളി മാന്വല്‍ ന്യൂയര്‍ തട്ടി അകറ്റുകയായിരുന്നു. രണ്ട് തവണയും ഗോള്‍ മുഖത്ത് ന്യൂയര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ലെവന്‍ഡേവ്‌സ്‌കിയുടെ ഒരു ഗോള്‍ റഫറി അനുവദിച്ചതുമില്ല.
പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന് കീഴില്‍ മിന്നും പ്രകടനം പുറത്തെടുത്ത ബയേണ്‍ തുടര്‍ച്ചയായ 23ാം മത്സരത്തിലാണ് വിജയിക്കുന്നത്. ഇതിനകം കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കിയ ബയേണ്‍ ചരിത്രം സൃഷ്‌ടിച്ചത്. ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് കഴിഞ്ഞ സീസണില്‍ മാന്വല്‍ ന്യൂയറും കൂട്ടരും സ്വന്തമാക്കിയത്.