ETV Bharat / sports

ഡ്രസിംഗ് റൂമില്‍ കോപ്പ കിരീടവുമായി മെസിയുടെ നൃത്തം - വീഡിയോ - മെസി

ബ്രസീലിനെതിരെ അര്‍ജന്‍റീന വിജയം പിടിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

copa america trophy  copa america  messi  copa america 2020  മെസി  ലയണല്‍ മെസി
ഡ്രസിംഗ് റൂമില്‍ കോപ്പ കിരീടവുമായി മെസിയുടെ നൃത്തം- വീഡിയോ വൈറല്‍
author img

By

Published : Jul 11, 2021, 2:51 PM IST

മാരക്കാന : വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കോപ്പ അമേരിക്ക കിരീട നേട്ടം ആഘോഷിച്ച് അര്‍ജന്‍റീന താരങ്ങള്‍. കളിക്കത്തിലും ഡ്രസിംഗ് റൂമിലുമെല്ലാം പാട്ട് പാടിയും നൃത്തം ചെയ്തുമെല്ലാമാണ് മെസിയടക്കമുള്ള താരങ്ങള്‍ കോപ്പയിലെ വിജയം അടിപൊളിയാക്കിയത്.

ഡ്രസിംഗ് റൂമില്‍ കോപ്പ കിരീടവുമായി നൃത്തം ചെയ്യുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വീഡിയോ വൈറലാണ്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെതിരെ അര്‍ജന്‍റീന വിജയം പിടിച്ചത്.

also read: 'ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും'; ബ്രസീല്‍ ഫാന്‍സിന്‍റെ ചങ്ക് തുളച്ച് മണിയാശാന്‍റെ തകര്‍പ്പന്‍ വോളി

21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. 1993ന് ശേഷം അര്‍ജന്‍റീനയുടെ കിരീട നേട്ടവും കോപ്പയില്‍ ടീമിന്‍റെ 15-ാം കപ്പുമാണിത്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന ഉറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്‍റീനയ്ക്കായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.