മിലാൻ: ഡാനിഷ് ഫുട്ബോളര്‍ ക്രിസ്റ്റ്യൻ എറിക്‌സണ്‍ ഇന്‍റർ മിലാൻ വിട്ടു. യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് പേസ്മേക്കർ ശരീരത്തിൽ ഘടിപ്പിച്ചതിനാൽ തരത്തിന് ഇറ്റലിയിൽ കളിക്കാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് 29 കാരനായ താരം ടീം വിടാൻ തീരുമാനിച്ചത്.
-
🖤💙 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021 " class="align-text-top noRightClick twitterSection" data="
ALL THE BEST, @ChrisEriksen8!
The goals, the victories, those Scudetto celebrations with fans outside San Siro – all this will remain forever in Nerazzurri historypic.twitter.com/wCGPGun4Gd
">🖤💙 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021
ALL THE BEST, @ChrisEriksen8!
The goals, the victories, those Scudetto celebrations with fans outside San Siro – all this will remain forever in Nerazzurri historypic.twitter.com/wCGPGun4Gd🖤💙 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021
ALL THE BEST, @ChrisEriksen8!
The goals, the victories, those Scudetto celebrations with fans outside San Siro – all this will remain forever in Nerazzurri historypic.twitter.com/wCGPGun4Gd
ഉപകരണം നീക്കാതെ എറിക്‌സണെ കളിക്കാൻ അനുവദിക്കില്ലെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ തീരുമാനമെന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു. ഐസിഡി ഉപകരണം നീക്കം ചെയ്തില്ലെങ്കിൽ എറിക്‌സണെ ഇറ്റലിയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ സാങ്കേതിക സമിതി അംഗമായ ഫ്രാൻസെസ്കോ ബ്രാക്കോനാരോ പറഞ്ഞു.
ഇതോടൊയണ് ഇന്‍റർ മിലാൻ വിട്ട് നിയമപ്രശ്‌നങ്ങൾ ഇല്ലാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് ചേക്കേറാന്‍ താരം നിർബന്ധിതനായത്. തുടർന്ന് കരാർ റദ്ദാക്കാൻ ക്ലബും എറിക്‌സണും സംയുക്തമായി തീരുമാനിക്കുകയായിരുന്നു.
-
📸 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021 " class="align-text-top noRightClick twitterSection" data="
ALL THE BEST, @ChrisEriksen8!
We've experienced some unforgettable moments together 🖤💙 pic.twitter.com/b7HrUzh8WO
">📸 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021
ALL THE BEST, @ChrisEriksen8!
We've experienced some unforgettable moments together 🖤💙 pic.twitter.com/b7HrUzh8WO📸 | CHRIS
— Inter 🏆🇮🇹 (@Inter_en) December 17, 2021
ALL THE BEST, @ChrisEriksen8!
We've experienced some unforgettable moments together 🖤💙 pic.twitter.com/b7HrUzh8WO
READ MORE: ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കുന്നതിന് വിലക്ക്
ഇന്‍റർമിലാനായി 60 മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള എറിക്‌സണ്‍ യൂറോകപ്പിൽ ഫിൻലാൻഡിനെതിരായ മത്സരത്തിനിടെയാണ് മൈതാനത്ത് കുഴഞ്ഞുവീണത്. തുടർന്ന് മൈതാനത്തുവെച്ച് തന്നെ താരത്തിന് സിപിആർ അടക്കമുള്ള പ്രഥമിക ചികിത്സ നൽകിയിരുന്നു. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ച താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.