ETV Bharat / sports

ചാമ്പ്യൻസ് ലീഗ് : ജയിച്ചുകയറി ലിവർപൂളും ടോട്ടനവും - പോർട്ടോ

ലിവർപൂൾ പോർട്ടോയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ കീഴടക്കി ടോട്ടനം ഹോട്സ്പർ

ലിവർപൂൾ
author img

By

Published : Apr 10, 2019, 5:00 AM IST

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ലിവർപൂളിനും ടോട്ടനത്തിനും ജയം. ലിവർപൂൾ പോർട്ടോയേയും ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയേയുമാണ് തോല്‍പ്പിച്ചത്.

ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചത്. ലിവർപൂളിനെതിരെ ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്താൻ പോർട്ടോയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അഞ്ചാം മിനിറ്റില്‍ നാബി കെയ്റ്റയും 26ാം മിനിറ്റില്‍ റോബേർട്ടോ ഫെർമീനോയുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

  • BIG performance! 👊

    Sonny's strike and Hugo's early penalty stop mean we'll take a 1-0 advantage into the second leg in Manchester next week!

    ⚪️ #THFC 1-0 #MCFC 🔵 pic.twitter.com/nFakHUDasd

    — Tottenham Hotspur (@SpursOfficial) April 9, 2019 " class="align-text-top noRightClick twitterSection" data=" ">

തങ്ങളുടെ പുതിയ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും പെനാല്‍റ്റിയെടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. 78ാം മിനിറ്റില്‍ സോൺ ഹ്യൂങ് മിനാണ് ടോട്ടനത്തിന്‍റെ വിജയഗോൾ നേടിയത്. രണ്ടാം പാദ മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി എവേ ഗോൾ നേടിയില്ല എന്നത് ടോട്ടനത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.