ETV Bharat / sports

ഫുട്ബോള്‍ താരം ബൂട്ടിയയുടെ ജെഴ്സികള്‍ ലേലത്തിന്

തെരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പണം കണ്ടെത്താനാണ് ബൂട്ടിയ ജെഴ്സികള്‍ ലേലം ചെയ്യുന്നത്. ഹംരോ സിക്കിം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനാണ് ബൂട്ടിയ

ബൈചൂങ് ബൂട്ടിയ
author img

By

Published : Mar 25, 2019, 4:10 PM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്തുന്നതിന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയ തന്‍റെ ജെഴ്സികള്‍ ലേലം ചെയ്യുന്നു. ഹംരോ സിക്കിമിന്‍റെ പ്രചരണത്തിനായാണ് ലേലം. ഫുട്ബോൾ ഇതിഹാസങ്ങളായ സിനദിൻ സിദാനും ലൂയിസ് ഫിഗോയും ഒപ്പുവച്ച രണ്ട് ജേഴ്സികളാണ് ഇവ. ഇവയിലൊന്ന് ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തില്‍ ബൂട്ടിയ അണിഞ്ഞതാണ്. മറ്റൊന്ന് 2012ല്‍ ബെയൺ മ്യൂണിക്കിനെതിരെ തന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ അണിഞ്ഞതും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ബൂട്ടിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

  • Dear Football fans and fellow Indians, we have started a political in Sikkim. Like other states, it also has many issues like corruption, unemployment, farmers distress etc. In this fight we need your support, kindly click on the below link to donate us:https://t.co/5RVUvWmkLr pic.twitter.com/YoLLd0Yn4m

    — Bhaichung Bhutia (@bhaichung15) March 24, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

തെരഞ്ഞെടുപ്പ് ചിലവുകൾക്ക് ജേഴ്സികൾ ലേലത്തിന് വച്ച് മുൻ ഇന്ത്യൻ നായകൻ

ബൂട്ടിയ രണ്ട് ജേഴ്സികൾ ലേലം ചെയ്യുന്നത് പാർട്ടിയായ ഹംരോ സിക്കിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിലവുകൾക്കായി. 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി ജേഴ്സികൾ ലേലത്തിന് വച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈചൂങ് ബൂട്ടിയ. തന്‍റെ പാർട്ടിയായ ഹംരോ സിക്കിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിലവുകൾക്കായാണ് ബൂട്ടിയ രണ്ട് ജേഴ്സികൾ ലേലം ചെയ്യുന്നത്. 

ഫുട്ബോൾ ഇതിഹാസങ്ങളായ സിനദിൻ സിദാൻ, ലൂയിസ് ഫിഗോ തുടങ്ങിയ താരങ്ങൾ ഒപ്പുവച്ച രണ്ട് ജേഴ്സികളാണ് ലേലത്തിനുള്ളത്. ഈ ജേഴ്സികളിലൊന്ന് ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തില്‍ ബൂട്ടിയ അണിഞ്ഞതാണ്. മറ്റൊന്ന് 2012ല്‍ ബെയൺ മ്യൂണിക്കിനെതിരെ തന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ അണിഞ്ഞതും. 

അഴിമതിക്കും ദാരിദ്ര്യത്തിനും കാർഷിക പ്രതിസന്ധികൾക്കുമെതിരെ പോരാടാൻ സിക്കിമില്‍ താൻ ഒരു രാഷ്ട്രീയ പാർട്ടി രൂപവത്ക്കരിച്ചിട്ടുണ്ടെന്നും പ്രിയപ്പെട്ട ഫുട്ബോൾ പ്രേമികളുടെ പിന്തുണ ആവശ്യമാണെന്നും ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വർഷം മാർച്ച് 31നാണ് ബൂട്ടിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചത്. ആദ്യമായാണ് ഹംരോ സിക്കിം ഒരു തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കുന്നത്. 

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ സന്തോഷം നിറഞ്ഞ സിക്കിമിനുള്ള നയങ്ങൾ നടപ്പിലാക്കുമെന്ന് ഹംരോ സിക്കിം പാർട്ടിയുടെ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. ഒരു ലോക്സഭ മണ്ഡലും 32 നിയമസഭ മണ്ഡലവുമാണ് സിക്കിമുള്ളത്. രണ്ടിലേക്കും ഏപ്രില്‍ 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 23നാണ് ഫലപ്രഖ്യാപനം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.