സെന്‍റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ടേബിൾ ടോപ്പറായി ബെല്‍ജിയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഫിൻലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെൽജിയം പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് കടന്നു. ഫിന്‍ലന്‍ഡ് താരം ലുക്കാസ് ഹോറഡക്സ്കിയുടെ സെൽഫ് ഗോളും റൊമേലു ലുക്കാക്കുവിന്‍റെ ഗോളുമാണ് ബെൽജിയത്തിന്‍റെ പട്ടികയിലുള്ളത്.
അതേസമയം കരുത്തരായ ബെൽജിയത്തെ 74 മിനിട്ടുവരെ പിടിച്ചുകെട്ടാനായത് ഫിൻലൻഡിന്‍റെ മികവാണ്. എന്നാല്‍ കളിയിലുടെ നീളം ബെൽജിയം വ്യക്തമായ ആധിപത്യം പുലര്‍ത്തി. 74-ാം മിനിട്ടിലാണ് ലുക്കാസിന്‍റെ ഓൺ ഗോളിലൂടെ ബെൽജിയം മുന്നിലെത്തിയത്. തൊട്ടു പിന്നാലെ ലുക്കാകു വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
-
MATCH REPORT: Red Devils' pressure pays off in Saint Petersburg... #EURO2020
— UEFA EURO 2020 (@EURO2020) June 21, 2021 " class="align-text-top noRightClick twitterSection" data="
">MATCH REPORT: Red Devils' pressure pays off in Saint Petersburg... #EURO2020
— UEFA EURO 2020 (@EURO2020) June 21, 2021MATCH REPORT: Red Devils' pressure pays off in Saint Petersburg... #EURO2020
— UEFA EURO 2020 (@EURO2020) June 21, 2021
also read: ഡെൻമാർക്ക് 'പെർഫെക്ട് ഓക്കെ', റഷ്യയെ തകർത്തെറിഞ്ഞ് പ്രീക്വാർട്ടറിൽ
കളിയുടെ 81ാം മിനിട്ടില്‍ ലുക്കാക്കു തന്നെ അതിന് പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. ടൂര്‍ണമെന്‍റിലെ ലുക്കാക്കുവിന്‍റെ മൂന്നാം ഗോള്‍ കൂടിയാണിത്. അതേസമയം മറ്റൊരു മത്സരത്തില്‍ റഷ്യയെ തകര്‍ത്ത ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്ത് കയറിയതോടെ ഫിൻലൻഡ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാം എന്നിരിക്കെ ഫിൻലൻഡിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല.