ETV Bharat / sports

'ബെക്കര്‍ ഹീറോ ഡാ'; ഗോളിയുടെ ഗോളിലൂടെ ചെമ്പടയുടെ കുതിപ്പ് - ഗോളുമായി ബെക്കര്‍ വാര്‍ത്ത

ഇഞ്ച്വറി ടൈമില്‍ ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കറുടെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ നിര്‍ണായക പ്രീമയിര്‍ ലീഗ് പോരാട്ടത്തില്‍ ജയം കണ്ടെത്തിയത്.

becker with goal news  premier league update  ഗോളുമായി ബെക്കര്‍ വാര്‍ത്ത  പ്രീമിയര്‍ ലീഗ് അപ്പ്ഡേറ്റ്
ബെക്കര്‍
author img

By

Published : May 17, 2021, 4:02 PM IST

ലണ്ടന്‍: ഒറ്റരാത്രി കൊണ്ടാണ് ബ്രസീലുകാരൻ അലിസണ്‍ ബെക്കർ ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന്‍റെ ദൈവദൂതനായത്. പ്രീമിയർ ലീഗ് കിരീടം നഷ്ടമായ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ഇന്നലെ വിജയം അനിവാര്യമായിരുന്നു. വെസ്റ്റ് ബ്രോമിന് എതിരായ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി. ഇരു ടീമുകളും ഓരോ ഗോൾ നേടി മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പായ നിമിഷങ്ങൾ.

കളിയുടെ അവസാന നിമിഷം ലിവർപൂളിന് അനുകൂലമായി കോർണർ ലഭിക്കുന്നു. ഇതോടെ ലിവര്‍പൂളിന്‍റെ ഗോള്‍മുഖത്ത് നിന്നും വെസ്റ്റ് ബ്രോമിന്‍റെ ബോക്‌സിനുള്ളിലേക്ക് അലിസർ ബെക്കർ കുതിച്ചെത്തി. ട്രെന്‍ഡ് അലക്‌സാണ്ടറുടെ കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡറിലൂടെ ബെക്കര്‍ വലയിലെത്തിച്ചു. അതോടെ ലിവര്‍പൂൾ വിജയം ഉറപ്പിച്ചു. ലിവറിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കും ജീവന്‍വെച്ചു. ശരിക്കും ദൈവദൂതൻ.. സമനിലയിലായി പോകുമായിരുന്ന എവേ പോരാട്ടം ലിവര്‍പൂള്‍ സ്വന്തമാക്കി. യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ ഇനിയും പോരാട്ടം തുടരും. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ കൂടി. അവര്‍ക്ക് അവസാന നാലില്‍ സ്ഥാനം പിടിച്ചെ മതിയാകൂ.

കഴിഞ്ഞ സീസണിലെ കുതിപ്പിന്‍റെ നിഴലെങ്കിലും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിച്ച് ഈ സീസണില്‍ കളി അവസാനിപ്പിക്കാനുള്ള പടയൊരുക്കമാണിപ്പോള്‍ ആന്‍ഫീല്‍ഡില്‍ നിന്നും ഉയരുന്നത്. ഈ ആവേശങ്ങള്‍ക്കെല്ലാം കാരണം അയാളാണ്. ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കര്‍. സീസണ്‍ ആദ്യം തന്നെ വിട്ടുപിരിഞ്ഞ പിതാവിനാണ് ബെക്കര്‍ തന്‍റെ ഗോള്‍ സമ്മാനിച്ചത്. ലിവര്‍പൂളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗോളിയുടെ ഗോളിലൂടെ ടീം ജയം സ്വന്തമാക്കുന്നത്.

എവേ മത്സരത്തില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് വെസ്റ്റ് ബ്രോമാണ് ആദ്യം വല കുലുക്കിയത്. ആദ്യ പകുതിയില്‍ ഫോര്‍വേഡ് റോബ്‌സണ്‍ കാനുവിലൂടെയാണ് വെസ്റ്റ് ബ്രോം ലീഡുയര്‍ത്തിയത്. പിന്നാലെ മുഹമ്മദ് സല ചെമ്പടക്കായി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ആക്രമണം തുടര്‍ന്നെങ്കിലും എതിരാളിയുടെ വല കുലുക്കാനായില്ല. ഇഞ്ച്വറി ടൈമില്‍ ഗോള്‍ വല കാത്ത അലിസണ്‍ ബെക്കര്‍ വേണ്ടിവന്നു ലിവര്‍പൂളിന് ജയം സ്വന്തമാക്കാന്‍.

മുന്നോട്ടുള്ള കുതിപ്പില്‍ ചെല്‍സിക്ക് കാലിടറിയാല്‍ ലിവര്‍പൂളിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാകും. ലിവര്‍പൂള്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ബേണ്‍ലിയെയും ചെല്‍സി അടുത്ത പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെയും നേരിടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.