മാഡ്രിഡ് : ലാ ലിഗയിൽ കൊവിഡ് പിടിമുറുക്കുന്നു. എഫ്‌സി ബാഴ്‌സലോണയിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിലെ അഞ്ച് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
അത്‌ലറ്റികോ മാഡ്രിഡ് മുഖ്യ പരിശീലകൻ ഡീഗോ സിമിയോണിയ, സൂപ്പർ താരം ആന്‍റോയിൻ ഗ്രീസ്മാൻ, നായകൻ കോക്കെ, മിഡ്‌ഫീൽഡർ ഹെക്‌ടർ ഹെരേര, മുന്നേറ്റതാരം ജാവോ ഫെലിക്‌സ് എന്നിവർക്കാണ് രോഗബാധ.
പ്രധാന താരങ്ങളെല്ലാം കൊവിഡിന്‍റെ പിടിയിലായതോടെ ലാ ലിഗയിൽ അത്‌ലറ്റിക്കോയുടെ സ്ഥിതി പരുങ്ങലിലാണ്. ഞായറാഴ്‌ച റയോ വയ്യെക്കാനോയുമായി അത്‌ലറ്റിക്കോയ്‌ക്ക് മത്സരമുണ്ട്. നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ALSO READ: ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്: 10 താരങ്ങള്‍ക്ക് കൂടി രോഗം
നേരത്തെ ബാഴ്‌സലോണയിലെ സെര്‍ജിയോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്‌ദെ എന്നീ സൂപ്പർ താരങ്ങൾ ഉൾപ്പെടെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. റയൽ മാഡ്രിഡ് നിരയില്‍ ലൂക്ക ജോവിച്ച്, ഗോൾകീപ്പർ കുർട്വ തുടങ്ങി 12 താരങ്ങളില്‍ കൊവിഡ് തിരിച്ചറിഞ്ഞിരുന്നു. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 46 പോയിന്‍റുമായി റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.