ഹരാരെ : ബംഗ്ലാദേശിന് എതിരായ മൂന്നാം ടി20യില്‍ വിജയം പിടിച്ച് പരമ്പര 2-1ന് സ്വന്തമാക്കി സിംബാബ്‌വെ. മൂന്നാം ടി20യില്‍ 10 റണ്‍സിനാണ് സിംബാബ്‌വെ ബംഗ്ലാദേശിനെ കീഴടക്കിയത്. വെടിക്കെട്ട് പ്രകടനം നടത്തിയ റയാൻ ബേളാണ് ആതിഥേയരുടെ വിജയത്തില്‍ നിര്‍ണായകമായത്.
28 പന്തില്‍ നിന്ന് രണ്ട് ഫോറും ആറ് സിക്‌സും സഹിതം 57 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഇതില്‍ 36 റണ്‍സുകള്‍ പിറന്നത് ഒരൊറ്റ ഓവറിലാണ്. ഇന്നിങ്‌സിന്‍റെ 15ാം ഓവറില്‍ ബംഗ്ലാദേശ് ബോളര്‍ നസും അഹ്മദിനെയാണ് റയാന്‍ പഞ്ഞിക്കിട്ടത്.
-
6️⃣6️⃣6️⃣6️⃣4️⃣6️⃣
— FanCode (@FanCode) August 2, 2022 " class="align-text-top noRightClick twitterSection" data="
Not an over we usually see! Truly unbelievable batting from @ryanburl3!
Watch all the action from the Bangladesh tour of Zimbabwe LIVE, exclusively on #FanCode 👉 https://t.co/Kv4t1gRRPB @ZimCricketv @BCBtigers#ZIMvBAN pic.twitter.com/fqPsdbBmUV
">6️⃣6️⃣6️⃣6️⃣4️⃣6️⃣
— FanCode (@FanCode) August 2, 2022
Not an over we usually see! Truly unbelievable batting from @ryanburl3!
Watch all the action from the Bangladesh tour of Zimbabwe LIVE, exclusively on #FanCode 👉 https://t.co/Kv4t1gRRPB @ZimCricketv @BCBtigers#ZIMvBAN pic.twitter.com/fqPsdbBmUV6️⃣6️⃣6️⃣6️⃣4️⃣6️⃣
— FanCode (@FanCode) August 2, 2022
Not an over we usually see! Truly unbelievable batting from @ryanburl3!
Watch all the action from the Bangladesh tour of Zimbabwe LIVE, exclusively on #FanCode 👉 https://t.co/Kv4t1gRRPB @ZimCricketv @BCBtigers#ZIMvBAN pic.twitter.com/fqPsdbBmUV
ഓവറിന്‍റെ ആദ്യ നാല് പന്തുകളും റയാന്‍ സിക്‌സറിന് പറത്തി. അഞ്ചാം പന്തില്‍ ബൗണ്ടറി. തുടര്‍ന്ന് ആറാം പന്തും സിക്‌സ്. 67-6 എന്ന നിലയില്‍ ടീം തകര്‍ന്ന് നില്‍ക്കുമ്പോഴാണ് റയാന്‍റെ തകര്‍പ്പന്‍ പ്രകടനമെന്നതും ശ്രദ്ധേയം. ഇതോടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുക്കാന്‍ സിംബാബ്‌വെയ്‌ക്ക് കഴിഞ്ഞു.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സാണ് എടുത്തത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെ 17 റണ്‍സിന് വിജയിച്ചപ്പോള്‍, രണ്ടാം മത്സരം ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.