ETV Bharat / sports

ടീമിൽ നിലനിൽക്കാമോ എന്നവർ ആവശ്യപ്പെട്ടില്ല ; ബാംഗ്ലൂർ വിടാനുള്ള കാരണം വ്യക്‌തമാക്കി ചാഹൽ

ആർസിബി വിടേണ്ടി വന്നെങ്കിലും ബാംഗ്ലൂർ ആരാധകരോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്ന് ചാഹൽ

ടീമിൽ നിലനിൽക്കാമോ എന്ന് അവർ ആവശ്യപ്പെട്ടില്ല; ബാംഗ്ലൂർ വിടാനുള്ള കാരണം വ്യക്‌തമാക്കി ചാഹൽ

author img

By

Published : Mar 29, 2022, 11:03 PM IST

മുംബൈ : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിശ്വസ്‌ത സ്‌പിന്നറായിരുന്ന യുസ്‌വേന്ദ്ര ചാഹൽ ഇത്തവണത്തെ മെഗാ ലേലത്തിലാണ് രാജസ്ഥാൻ റോയൽസിലേക്കെത്തിയത്. താരങ്ങളെ നിലനിർത്താനുള്ള അവസരത്തിൽ ചാഹലിനെ ബാംഗ്ലൂർ നിലനിർത്താത്തത് താരം കൂടുതൽ പണത്തിന് വേണ്ടി ടീം വിട്ടതിനാലെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സംഭവത്തിന്‍റെ നിജസ്ഥിതി വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചാഹൽ.

താരലേലത്തിന് മുൻപ് ബാംഗ്ലൂരിൽ നിർക്കാൻ താൽപര്യം ഉണ്ടോ എന്ന് ടീം മാനേജ്മെന്‍റ് ചോദിച്ചിരുന്നില്ലെന്നാണ് താരം പറഞ്ഞത്. 'ആർസിബി ഡയറക്‌ടർ മൈക്ക് ഹെസ്സനാണ് എന്നെ വിളിച്ചത്. അവർ മൂന്ന് കളിക്കാരെ നിലനിർത്താൻ പോകുന്നു എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ലേലത്തിൽ ഏതുവിധേനയും എന്നെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞിരുന്നു' - ചാഹൽ പറഞ്ഞു.

ആർസിബിയിൽ നിലനിർത്തണമെന്നോ കൂടുതൽ പണം വേണമെന്നോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ആർസിബി വിടേണ്ടി വന്നെങ്ങിലും ബാംഗ്ലൂർ ആരാധകരോട് എനിക്ക് എന്നും കടപ്പാടുണ്ടായിരിക്കും. അത്രയ്‌ക്ക് ആത്മബന്ധമാണ് എനിക്കുള്ളത്. ഐപിഎല്ലിൽ മറ്റൊരു ടീമിനായി കളിക്കേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല - ചാഹൽ കൂട്ടിച്ചേർത്തു.

ALSO READ: IPL 2022 | തകർത്തടിച്ച് മല്ലു ബോയ്‌സ് ; സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന് കൂറ്റൻ സ്‌കോർ

2010ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ചാഹൽ ഐപിഎല്ലിലേക്ക് എത്തിയത്. എന്നാൽ ഒരു മത്സരം മാത്രമാണ് താരത്തിന് അവിടെ കളിക്കാൻ അവസരം ലഭിച്ചത്. തുടർന്ന് 2013 മുതൽ ആർസിബിക്കായി 113 മത്സരങ്ങൾ കളിച്ച ചാഹൽ 139 വിക്കറ്റുകൾ നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.