ETV Bharat / sports

തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍; ഇനി കളിയാകെ മാറും, വമ്പന്‍ പദ്ധതി തയ്യാറെന്ന് പരാസ് മാംബ്രെ - തിലക് വർമ

യശസ്വി ജയ്‌സ്വാള്‍, തിലക് വർമ എന്നിവരെ പാര്‍ട്ട് ടൈം ബോളര്‍മാരായി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യയുടെ ബോളിങ് കോച്ച് പരാസ് മാംബ്രെ.

Paras Mhambrey  Paras Mhambrey on Yashasvi Jaiswal  Yashasvi Jaiswal  Paras Mhambrey on Tilak Varma  Tilak Varma  Paras Mhambrey on Mukesh Kumar  Mukesh Kumar  WI vs IND  യശസ്വി ജയ്‌സ്വാള്‍  തിലക് വർമ  പരാസ് മാംബ്രെ
തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍
author img

By

Published : Aug 12, 2023, 4:21 PM IST

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മിന്നും പ്രകടനത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വരവ് പ്രഖ്യാപിച്ച താരങ്ങളാണ് യശസ്വി ജയ്‌സ്വാളും തിലക് വർമയും. യശസ്വി ടെസ്റ്റ് ടീമിന്‍റെ ടോപ്പ് ഓർഡറിൽ മതിപ്പുളവാക്കിയപ്പോൾ, ടി20യിൽ മധ്യനിരയിലാണ് തിലക് തിളങ്ങിയത്. ഇപ്പോഴിതാ പ്രതിഭാധനരായ രണ്ട് യുവതാരങ്ങൾക്കും പുതിയ റോളുകൾ നല്‍കാനൊരുങ്ങുകയാണ് മാനേജ്‌മെന്‍റ്.

ഇരുവരേയും പാര്‍ട്ട് ടൈം സ്‌പിന്‍ ബോളര്‍മാരായി വളര്‍ത്താനുള്ള ശ്രമങ്ങള്‍ അരംഭിച്ചതായി ഇന്ത്യന്‍ ബോളിങ് കോച്ച് പരാസ് മാംബ്രെ പ്രതികരിച്ചു. അണ്ടര്‍ 19 തലത്തില്‍ ഇരുവരും ബോള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഉടൻ തന്നെ ഇരുവരും ഓരോ ഓവറെങ്കിലും എറിയുന്നത് കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ ബോളിങ് കോച്ചിന്‍റെ വാക്കുകള്‍.

"അണ്ടർ 19 കാലം തൊട്ട് തിലകും യശസ്വിയും പന്തെറിയുന്നത് ഞാന്‍ കാണുന്നുണ്ട്. ഇരുവര്‍ക്കും മികച്ച ബോളര്‍മാരാവാനുള്ള കഴിവുണ്ട്. ഇപ്പോള്‍ അതില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയും.

ഇതുപോലെയുള്ള ഓപ്‌ഷനുകള്‍ ലഭിക്കുകയെന്നത് എപ്പോഴും ഗുണമുള്ള കാര്യമാണ്. വൈകാതെ തന്നെ അവര്‍ പന്തെറിയുന്നത് നിങ്ങള്‍ക്ക് കാണാം. ഞങ്ങള്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അതിന് സമയം എടുക്കും. എന്നാല്‍ അധികം വൈകാതെ ഒരു ഓവര്‍ വീതമെങ്കിലും അവര്‍ എറിയുന്നത് നിങ്ങള്‍ക്ക് കാണാം" പരാസ് മാംബ്രെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: 'ഇന്ത്യയുട പോക്ക് നാശത്തിലേക്ക്, ലോകകപ്പിലും ഏഷ്യ കപ്പിലും പാകിസ്ഥാന് മുന്നില്‍ അവര്‍ തകരും..'; മുന്നറിയിപ്പുമായി മുന്‍ താരം

വിന്‍ഡീസിന് എതിരായ പരമ്പരയിലൂടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയ മുകേഷ് കുമാര്‍ നടത്തിയ മികച്ച പ്രകടനത്തെ അഭിനന്ദിക്കുന്നതായും പരാസ് മാംബ്രെ കൂട്ടിച്ചേര്‍ത്തു. "ഒരു ടൂറിൽ മൂന്ന് ഫോർമാറ്റുകളും കളിക്കാൻ അധികം യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടില്ല. മികച്ച രീതിയിലാണ് മുകേഷ് കുമാര്‍ പന്തെറിഞ്ഞത്.

അവന്‍റെ ചിന്താരീതിയും സമീപനവും അതിശയകരമാണ്. ഇന്ത്യയ്‌ക്കായി കളിച്ച് ശക്തരായ എതിരാളികള്‍ക്ക് എതിരെ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിവുള്ള താരമാണവന്‍. മുകേഷ് കുമാറിന്‍റെ പ്രകടനത്തില്‍ ഞാന്‍ തീര്‍ത്തും സന്തോഷവാനാണ്. എന്നാല്‍ ജോലി ഭാരം ക്രമീകരിക്കേണ്ടതുണ്ട്. ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച ഏറെ ഗുണനിലവാരമുള്ള ഒരു യുവതാരമാണവന്‍" - പരാസ് മാംബ്രെ പറഞ്ഞു നിര്‍ത്തി.

ALSO READ: Hardik Pandya | 'ധോണിയാണ് മാതൃകയെന്ന് ഹാർദിക് ഇനി പറയരുത്', വിമർശനം അവസാനിപ്പിക്കാതെ ആകാശ് ചോപ്ര

അതേസമയം ഇന്ന് ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20 നടക്കുക. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സര ടി20 പരമ്പരയില്‍ നിലവില്‍ 2-1ന് പിന്നിലാണ് ഇന്ത്യയുള്ളത്. ഇതോടെ ഇന്ന് വിന്‍ഡീസിനെതിരെ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന് പരമ്പര നഷ്‌ടമാവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.