തിരുവനന്തപുരം : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്‌ക്ക് മിന്നും തുടക്കം നല്‍കിയത് ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് പ്രകടനമായിരുന്നു. ഇതോടെ വമ്പനൊരു റെക്കോഡും ജയ്‌സ്വാളിന്‍റെ പേരിലായി.
പവര്‍പ്ലേയുടെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ നഥാന്‍ എല്ലിസിന്‍റെ പന്തില്‍ ആദം സാംപയ്‌ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. മത്സരത്തില്‍ ആകെ 25 പന്ത് മാത്രം നേരിട്ട ജയ്‌സ്വാള്‍ 53 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ഇതോടെ, ഒരു രാജ്യാന്തര ടി20 മത്സരത്തിലെ പവര്‍പ്ലേയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനാണ് ജയ്സ്വാളിന് സാധിച്ചത് (Yashasvi Jaiswal Powerplay Batting Record).
-
Yashasvi was in the mood tonight 😌
— JioCinema (@JioCinema) November 26, 2023 " class="align-text-top noRightClick twitterSection" data="
Scoring a breathtaking half-century in just 24 balls & leaving us in awe! 🤯#INDvAUS #JioCinemaSports pic.twitter.com/gIGNUtmjvO
">Yashasvi was in the mood tonight 😌
— JioCinema (@JioCinema) November 26, 2023
Scoring a breathtaking half-century in just 24 balls & leaving us in awe! 🤯#INDvAUS #JioCinemaSports pic.twitter.com/gIGNUtmjvOYashasvi was in the mood tonight 😌
— JioCinema (@JioCinema) November 26, 2023
Scoring a breathtaking half-century in just 24 balls & leaving us in awe! 🤯#INDvAUS #JioCinemaSports pic.twitter.com/gIGNUtmjvO
പവര്‍പ്ലേയില്‍ 77 റണ്‍സായിരുന്നു ടീം ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ 53 റണ്‍സും പിറന്നത് ജയ്സ്വാളിന്‍റെ ബാറ്റില്‍ നിന്നും. നേരിട്ട 24-ാം പന്തിലായിരുന്നു താരം അര്‍ധസെഞ്ച്വറിയിലേക്ക് എത്തിയത്. മത്സരത്തിന്‍റെ നാലാം ഓവര്‍ എറിയാനെത്തിയ ഓസീസ് പേസര്‍ സീന്‍ ആബോട്ട് ജയ്‌സ്വാളിന്‍റെ ബാറ്റിന്‍റെ ചൂട് നല്ലതുപോലെ അറിഞ്ഞു. 24 റണ്‍സാണ് ഈ ഒരോവറില്‍ മാത്രം ജയ്‌സ്വാള്‍ അടിച്ചെടുത്തത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനും ശേഷം ടി20 ക്രിക്കറ്റില്‍ ആദ്യ ആറ് ഓവറിനുള്ളില്‍ തന്നെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് യശസ്വി ജയ്‌സ്വാള്‍. 2020ല്‍ ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ വച്ച് രോഹിത് ശര്‍മയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2021ലെ ടി20 ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെയാണ് കെഎല്‍ രാഹുല്‍ പവര്‍പ്ലേ അവസാനിക്കുന്നതിന് മുന്‍പ് ഫിഫ്‌റ്റി അടിച്ചത്.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് വലിയ പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ യശസ്വി ജയ്‌സ്വാളിന് സാധിച്ചിരുന്നില്ല. വിശാഖപട്ടണത്ത് നടന്ന ഈ മത്സരത്തില്‍ 209 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി 8 പന്തില്‍ 21 റണ്‍സായിരുന്നു ജയ്‌സ്വാള്‍ അടിച്ചത്. ഇതിന്‍റെ ക്ഷീണം മാറ്റുന്നതായിരുന്നു താരത്തിന്‍റെ തിരുവനന്തപുരത്തെ പ്രകടനം.
Also Read : ദേ പിന്നെയും ട്വിസ്റ്റ്...! ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനൊപ്പം, കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിയിലേക്ക്
ജയ്‌സ്വാളിന് പിന്നാലെ വന്ന ഇഷാന്‍ കിഷനും (52) ഒപ്പമുണ്ടായിരുന്ന റിതുരാജ് ഗെയ്‌ക്‌വാദും (58) നേടിയ അര്‍ധസെഞ്ച്വറികളും റിങ്കു സിങ്ങിന്‍റെ (9 പന്തില്‍ 31) ബാറ്റിങ് വെടിക്കെട്ടും കാര്യവട്ടത്ത് ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് 235 എന്ന വമ്പന്‍ സ്കോറാണ്. ഇത് പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ പോരാട്ടം 9 വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു (India vs Australia 2nd T20I Match Result).