ETV Bharat / sports

Yashasvi Jaiswal Breaks Shubman Gill's T20I Century Record നേപ്പാളിനെതിരായ സെഞ്ചുറി; ഗില്ലിന്‍റെ വമ്പന്‍ റെക്കോഡ് അടിച്ചെടുത്ത് ജയ്‌സ്വാള്‍

author img

By ETV Bharat Kerala Team

Published : Oct 3, 2023, 12:38 PM IST

Yashasvi Jaiswal youngest India to score a T20I century : അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി യശസ്വി ജയ്‌സ്വാള്‍.

Yashasvi Jaiswal Breaks Shubman Gill T20I Record  Yashasvi Jaiswal  Shubman Gill  Asian Games 2023  India vs Nepal  Yashasvi Jaiswal Record  യശസ്വി ജയ്‌സ്വാള്‍  യശസ്വി ജയ്‌സ്വാള്‍ റെക്കോഡ്  ശുഭ്‌മാന്‍ ഗില്‍  ഏഷ്യന്‍ ഗെയിംസ്
Yashasvi Jaiswal Breaks Shubman Gill T20I Century Record

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ക്രിക്കറ്റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരായ ഇന്ത്യയുടെ (India vs Nepal) വിജയത്തില്‍ നിര്‍ണായ പങ്കാണ് യുവ താരം യശസ്വി ജയ്‌സ്വാളിനുള്ളത് (Yashasvi Jaiswal). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി 49 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഏഴ്‌ സിക്‌സും സഹിതം 100 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ സെഞ്ചുറിയാണിത്. പ്രകടനത്തോടെ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഒരു വമ്പന്‍ റെക്കോഡ് തകര്‍ക്കാനും യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു (Yashasvi Jaiswal Breaks Shubman Gill's T20I Century Record). അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യശ്വസി ജയ്‌സ്വാള്‍ തൂക്കിയത് (Yashasvi Jaiswal youngest India to score a T20I century).

  • One of the best innings by Yashasvi Jaiswal.

    Asian Games Quarter Finals and Yashasvi stepped up on a tough pitch. pic.twitter.com/Rl31ZENse6

    — Mufaddal Vohra (@mufaddal_vohra) October 3, 2023 " class="align-text-top noRightClick twitterSection" data=" ">

നേപ്പാളിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 21 വയസും 13 ദിവസവുമായിരുന്നു യശസ്വിയുടെ പ്രായം. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) സെഞ്ചുറി നേട്ടം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഗില്‍ ടി20യിലെ തന്‍റെ കന്നി സെഞ്ചുറിയടിച്ചത്.

  • THE HISTORICAL MOMENT:

    Yashasvi Jaiswal the youngest T20i centurion for India and the first Indian to score a hundred in a multi-sports event. pic.twitter.com/PzFVxjxrCW

ഇതോടൊപ്പം ടി2യില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും യശസ്വിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നേപ്പാളിനെതിരെ സെഞ്ചുറിയിലേക്ക് എത്താന്‍ 48 പന്തുകളാണ് യശസ്വിയ്‌ക്ക് വേണ്ടി വന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (Rohit Sharma) പട്ടികയില്‍ തലപ്പത്തുള്ളത്.

35 പന്തുകളിലായിരുന്നു രോഹിത്തിന്‍റെ സെഞ്ചുറി നേട്ടം. സൂര്യകുമാര്‍ യാദവ് Suryakumar Yadav (45 പന്തില്‍), കെഎല്‍ രാഹുല്‍ KL Rahul (46 പന്തില്‍), സൂര്യകുമാര്‍ യാദവ് (48 പന്തില്‍) എന്നിവരാണ് പട്ടികയില്‍ യശസ്വിയ്‌ക്ക് മുന്നിലുള്ളത്. അതേസമയം മത്സരത്തില്‍ നേപ്പാളിനെതിരെ 23 റൺസിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയത്.

ALSO READ: Kiran More On Cricket World Cup 2023 Indian Team ഇന്ത്യയുടേത് മികച്ച ടീം, ഇത്തവണ തീര്‍ച്ചയായും സെമിയിലെത്തും, മനസുതുറന്ന് കിരണ്‍ മോര്‍

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് നേടിയിരുന്നത്. യശസ്വിയ്‌ക്ക് പുറമെ റിങ്കു സിങ്‌ (15 പന്തില്‍ 37*), ശിവം ദുബെ (19 പന്തില്‍ 25*), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് (23 പന്തില്‍ 25), എന്നിവരും ഇന്ത്യയ്‌ക്കായി തിളങ്ങി. മറുപടിക്കിറങ്ങിയ നേപ്പാളിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുക്കാനാണ് കഴിഞ്ഞത്.

ALSO READ: Asian Games Cricket India Beat Nepal ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.