ETV Bharat / sports

വൃദ്ധിമാന്‍ സാഹ കൊവിഡ് മുക്തനായി; വെെകാതെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ മെയ് നാലിനാണ് സാഹയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Sports  Wriddhiman Saha  COVID  SunRisers Hyderabad  World Test Championship  വൃദ്ധിമാന്‍ സാഹ  കൊവിഡ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
വൃദ്ധിമാന്‍ സാഹ കൊവിഡ് മുക്തനായി; വെെകാതെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും
author img

By

Published : May 18, 2021, 4:56 PM IST

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ കൊവിഡ് മുക്തനായി. രണ്ടാഴ്ചയിലേറെ നീണ്ട നിരീക്ഷണത്തിന് ശേഷം താരം കൊല്‍ക്കത്തയിലെ വീട്ടില്‍ എത്തി. കഴിഞ്ഞ മെയ് നാലിനാണ് സാഹയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹ വെെകാതെ തന്നെ ടീമിനൊപ്പം ചേരും.

മുംബെെയിലാണ് ടീം പരിശീലനം നടത്തുന്നത്. ഇതിന് മുന്നോടിയായി ഒരിക്കല്‍ കൂടി സാഹ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയനാവേണ്ടതുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് 36കാരനായ താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.

ALSO READ: ഫുട്‌ബോളില്‍ ഇനി എംബാപ്പെയുടെയും ഹാളണ്ടിന്‍റെയും കാലം: റോണോ

അതേസമയം ജൂണ്‍ 18ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും സാഹ ഇടം നേടിയിട്ടുണ്ട്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുക. 20 അംഗ ടീമിനെയാണ് ഇന്ത്യ ഈ മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.