സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ബോളിങ് തെരഞ്ഞെടുത്തു. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്‌ടമായ ജെമിമ റോഡ്രിഗസ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഷഫാലി വർമ, സ്‌മൃതി മന്ദാന എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഹർമൻപ്രീത്, ജെമീമ റോഡ്രിഗസ്, ദയാലൻ ഹേമലത എന്നിവരാണ് മറ്റ് പ്രധാന ബാറ്റർമാർ. തകര്‍പ്പന്‍ ഫോമിലുള്ള രേണുക സിങ് ബോളിങ് യൂണിറ്റിന്‍റെ നട്ടെല്ലാവും.
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങുന്നത്. ലങ്കയെ തോല്‍പ്പിച്ച് ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.
ഇന്ത്യൻ വനിതകൾ: ഷഫാലി വർമ, സ്‌മൃതി മന്ദാന, ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍), ദയാലൻ ഹേമലത, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്, സ്നേഹ റാണ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാകർ, രാധ യാദവ്, രേണുക സിങ്.
ശ്രീലങ്ക വനിതകൾ: ഹാസിനി പെരേര, ചമാരി അട്ടപ്പട്ടു (ക്യാപ്‌റ്റന്‍), ഹർഷിത മാധവി, അനുഷ്‌ക സഞ്ജീവനി(വിക്കറ്റ് കീപ്പര്‍), നിലാക്ഷി ഡി സിൽവ, കവിഷ ദിൽഹാരി, മൽഷ ഷെഹാനി, ഒഷാദി രണസിന്‍ഹേ, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂര്യ.