ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ (India) ടീമില്‍ നിന്നും സഞ്‌ജു സാംസണെ (Sanju Samson) ഒഴിവാക്കരുതെന്ന് ആകാശ് ചോപ്ര (Aakash Chopra). പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സഞ്‌ജുവിന് ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സഞ്‌ജുവിന് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
'ഓപ്പണര്‍ റോളില്‍ ഇഷാന്‍ കിഷന്‍റെ പ്രകടനം നമ്മള്‍ കണ്ടതാണ്. അവിടെ, അയാള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. മധ്യനിരയില്‍ അവന്‍റെ പ്രകടനം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല.
സഞ്ജുവിന്‍റെ കാര്യവും ഇത് തന്നെയാണ്. കഴിഞ്ഞ മത്സരത്തില്‍ അവന് മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഈ സാഹചര്യത്തില്‍ അവനെ ഉപേക്ഷിക്കാതെ ഇന്നും ടീമില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്' - ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ സഞ്‌ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍, വിന്‍ഡീസ് പര്യടനത്തില്‍ ആദ്യമായി അവസരം ലഭിച്ചപ്പോള്‍ മികവ് കാട്ടാന്‍ താരത്തിനായില്ല. മത്സരത്തില്‍, മൂന്നാമനായി ക്രീസിലെത്തിയ സഞ്‌ജു സാംസണ്‍ 19 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു നേടിയത്.
ഇതിന് പിന്നാലെ, മൂന്നാം നമ്പറില്‍ സഞ്‌ജുവിനെ ഇറക്കിയതിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വരുന്ന ഏകദിന ലോകകപ്പില്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരക്കാരന്‍ എന്ന നിലയില്‍ പരീക്ഷിക്കുന്നതിന് സഞ്‌ജുവിനെ നാലോ അഞ്ചോ നമ്പറുകളിലായിരുന്നു കളിപ്പിക്കേണ്ടത് എന്നായിരുന്നു ആരാധകര്‍ പറയുന്നത്. എന്നാല്‍, ഈ പരീക്ഷണം സഞ്‌ജു ലോകകപ്പ് പദ്ധതിയില്‍ ഇല്ലാത്തതുകൊണ്ടാണോ എന്ന് ചോദിക്കുന്നവരും രംഗത്തുണ്ട്.
അതേസമയം, ഇന്ന് നടക്കുന്ന മത്സരം സൂര്യകുമാര്‍ യാദവിന് ഏറെ നിര്‍ണായകമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. 'ടി20യില്‍ മികച്ച രീതിയിലാണ് സൂര്യ ബാറ്റ് ചെയ്യുന്നത്. എന്നാല്‍, ഏകദിനത്തില്‍ അവന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് പറയുന്നത് ചിലപ്പോള്‍ വലിയ പ്രശ്‌നമായേക്കാം. മധ്യനിരയില്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ സാന്നിധ്യം യുവതാരങ്ങളുടെ സമ്മര്‍ദം കുറയ്‌ക്കാന്‍ സഹായിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
വിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും നിലവില്‍ ഓരോ ജയം നേടി ഒപ്പത്തിനൊപ്പമാണ്.
Read More : WI vs IND | ഇന്ത്യയ്‌ക്ക് ജീവന്‍മരണപ്പോരാട്ടം, തോറ്റാല്‍ 'പണിപാളും'; വിന്‍ഡീസിനെതിരായ അവസാന മത്സരം ഇന്ന്