ETV Bharat / sports

അമ്പമ്പോ ഇത് എന്തൊരു അടി...! മിന്നല്‍ പിണരായി ഹാരി ബ്രൂക്ക്; വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് - ഹാരി ബ്രൂക്ക്

West Indies vs England 3rd T20I: വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് ടി20 പരമ്പര. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത് ഒരു പന്ത് ശേഷിക്കെ.

West Indies vs England  West Indies vs England 3rd T20I  WI vs ENG 3rd T20I Match Result  Harry Brook 7 Ball 31  Phil Salt Century  Harry Brook Phil Salt  വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് മൂന്നാം ടി20  വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് ടി20 പരമ്പര  ഹാരി ബ്രൂക്ക്  ഫില്‍ സാള്‍ട്ട്
West Indies vs England 3rd T20I
author img

By ETV Bharat Kerala Team

Published : Dec 17, 2023, 7:38 AM IST

ഗ്രനേഡ : വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് (West Indies vs England T20I Series). ക്വീന്‍സ് പാര്‍ക്കില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും ഏഴ് വിക്കറ്റും ശേഷിക്കെയാണ് ഇംഗ്ലണ്ട് മറികടന്നത് (WI vs ENG 3rd T20I Match Result). ഹാരി ബ്രൂക്കിന്‍റെ (Harry Brook) മാസ്‌മരിക ബാറ്റിങ്ങും ഫില്‍ സാള്‍ട്ടിന്‍റെ (Phil Salt) സെഞ്ച്വറിയുമാണ് മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത്.

223 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ ജോസ്‌ ബട്‌ലറും ഓപ്പണര്‍ ഫില്‍ സാള്‍ട്ടും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ 51 റണ്‍സ് നേടി ജോസ് ബട്‌ലറെ 12-ാം ഓവറിലാണ് ഇംഗ്ലണ്ടിന് നഷ്‌ടപ്പെടുന്നത്.

പിന്നാലെയെത്തിയ വില്‍ ജാക്‌സ് 6 പന്തില്‍ 1 റണ്‍സ് നേടി മടങ്ങിയതോടെ ത്രീലയണ്‍സ് കൂട്ടതകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, പിന്നാലെയെത്തിയ ലിയാം ലിവിങ്‌സ്റ്റണും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലീഷ് സ്കോര്‍ അതിവേഗം ഉയര്‍ന്നു. 18 പന്തില്‍ 30 റണ്‍സ് നേടിയ ലിവിങ്സ്റ്റണെ റോവന്‍ പവലിന്‍റെ കൈകളിലെത്തിച്ച് ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ആശ്വാസം നല്‍കി.

ലിവിങ്സ്റ്റണ്‍ പുറത്താകുമ്പോള്‍ 17.5 ഓവറില്‍ 186 ആയിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോര്‍. അവസാന രണ്ട് ഓവറില്‍ 31 റണ്‍സാണ് പിന്നീട് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അല്‍സാരി ജോസഫ് മത്സരം ടൈറ്റാക്കി.

  • A final over thriller, and the second-most sixes in a men's T20I 💥

    England kept the #WIvENG series alive in Grenada thanks to a jaw-dropping chase 😲

    More 👇https://t.co/To1Re9Uzeu

    — ICC (@ICC) December 17, 2023 " class="align-text-top noRightClick twitterSection" data=" ">

ആന്ദ്രേ റസല്‍ പന്തെറിയാനെത്തിയ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയത്തിലേക്ക് എത്താന്‍ ആവശ്യമുണ്ടായിരുന്നത് 21 റണ്‍സ്. റസലിനെ കടന്നാക്രമിച്ച ബ്രൂക്ക് ആദ്യ മൂന്ന് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറും ഉള്‍പ്പടെ അടിച്ചെടുത്തത് 16 റണ്‍സ്. നാലാം പന്തില്‍ ഡബിള്‍ ഓടിയെടുത്ത ബ്രൂക്ക് അഞ്ചാം പന്ത് സിക്‌സര്‍ പായിച്ച് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

24 റണ്‍സാണ് അവസാന ഓവറിലെ അഞ്ച് പന്തില്‍ നിന്ന് മാത്രം ഹാരി ബ്രൂക്ക് നേടിയത്. മത്സരത്തില്‍ 7 പന്ത് നേരിട്ട താരം ആകെ അടിച്ചെടുത്തത് 31 റണ്‍സ്. ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് 56 പന്തില്‍ 109 റണ്‍സുമായാണ് പുറത്താകാതെ നിന്നത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിക്കോളസ് പുരാന്‍റെ (89) അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് 6 വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയിരുന്നു. മൂന്നാം മത്സരം പരാജയപ്പെട്ടെങ്കിലും അഞ്ച് കളികള്‍ അടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-1ന് മുന്നിലാണുള്ളത്.

Also Read : 'രോഹിതിനോട് പറഞ്ഞിരുന്നോ ആ തീരുമാനം', ആശ്ചര്യപ്പെടുത്തിയെന്ന് വസീം ജാഫര്‍...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.