ETV Bharat / sports

ടി 20 ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ തരിപ്പണമായി വെസ്റ്റ് ഇൻഡീസ്, 55 റണ്‍സിന് ഓൾ ഔട്ട് - ആദില്‍ റഷീദ്

13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.

ടി 20 ലോകകപ്പ്  WEST INDIES BOWLED OUT FOR 55 BY ENGLAND  ഇംഗ്ലണ്ടിനെതിരെ തകർന്ന് തരിപ്പണമായി വെസ്റ്റ് ഇൻഡീസ്  വെസ്റ്റ് ഇൻഡീസ് 55 റണ്‍സിന് ഓൾ ഔട്ട്  ക്രിസ് ഗെയ്‌ൽ  ടി20 ലോകകപ്പ്  ആദില്‍ റഷീദ്  T20 WORLDCUP
ടി 20 ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ തരിപ്പണമായി വെസ്റ്റ് ഇൻഡീസ്, 55 റണ്‍സിന് ഓൾ ഔട്ട്
author img

By

Published : Oct 23, 2021, 10:09 PM IST

ദുബായ്‌ : ടി20 ലോകകപ്പ് സൂപ്പർ 12ലെ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർന്നടിഞ്ഞ് ശക്തരായ വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് 14.2 ഓവറിൽ വെറും 55 റണ്‍സിന് ഓൾ ഔട്ട് ആയി. 13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സ്ഥിരാംഗ രാജ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

ലെന്‍ഡ്ല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസ്സല്‍ (0), അകീല്‍ ഹൊസെയ്ന്‍ (6*), ഒബെഡ് മക്കോയ് (0), രവി രാംപോള്‍ (3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

നാല് വിക്കറ്റുമായി ആദില്‍ റഷീദ് വിൻഡീസ് നിരയുടെ നട്ടെല്ലൊടിച്ചപ്പോൾ മൊയീന്‍ അലി, ടൈമല്‍ മില്‍സ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ക്രിസ് വോക്‌സ്‌, ക്രിസ് ജോര്‍ദാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദില്‍ റഷീദ് 2.2 ഓവറില്‍ രണ്ട് റണ്‍സിനാണ് നാല് വിക്കറ്റ് കൊയ്‌തത്. നാല് ഓവറില്‍ 17 റണ്‍സ് വീതം വിട്ടുകൊടുത്താണ് അലിയും മില്‍സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയത്.

നാണക്കേടിന്‍റെ റെക്കോഡുമായി വിൻഡീസ്

ബാറ്റിങ്ങിൽ തകർന്നടിഞ്ഞതോടെ ഒരുപിടി നാണക്കേടിന്‍റെ റെക്കോഡുകളും വിൻഡീസ് സ്വന്തമാക്കി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിന്‍റെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണ് കരീബിയന്‍ ടീം ഇന്ന് എഴുതിച്ചേര്‍ത്തത്.

ശ്രീലങ്കയ്‌ക്കെതിരെ 2014ല്‍ 39 റണ്‍സിലും ഇത്തവണ യോഗ്യതാ റൗണ്ടില്‍ 44 റണ്‍സിലും കീഴടങ്ങിയ നെതര്‍ലന്‍ഡ്‌സാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2014ല്‍ ലങ്കയ്‌ക്കെതിരെ 60 റണ്‍സില്‍ പുറത്തായ ന്യൂസിലൻഡാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.

ALSO READ : ടി20 ലോകകപ്പ്; ആദ്യ ജയം സ്വന്തമാക്കി കംഗാരുപ്പട, ദക്ഷിണാഫ്രിക്കയെ തകർത്തത് അഞ്ച് വിക്കറ്റിന്

കൂടാതെ ടി20യില്‍ കരീബിയന്‍ പടയുടെ രണ്ടാമത്തെ കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 45 റണ്‍സില്‍ പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. 2018ല്‍ പാകിസ്ഥാനെതിരെ 60 റണ്‍സിനും 2019ല്‍ ഇംഗ്ലണ്ടിനെതിരേ 71റണ്‍സിനും വിന്‍ഡീസ് ഓള്‍ഔട്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.