ദുബായ് : മുന്‍ പ്രസിഡന്‍റ് പർവേസ് മുഷാറഫിന് വിട നല്‍കുകയാണ് പാകിസ്ഥാന്‍. ഞായറാഴ്‌ചയായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 മുതൽ 2008 വരെയാണ് അദ്ദേഹം പാകിസ്ഥാന്‍റെ പ്രസിഡന്‍റ് പദവി വഹിച്ചത്.
ക്രിക്കറ്റുമായും ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മുഷാറഫ്. ഒരിക്കല്‍ ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണിയുടെ ഹെയര്‍ക്കട്ടിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. 2005ല്‍ ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുമ്പോഴാണ് ഈ സംഭവമുണ്ടായത്.
-
One of the most iconic scenes. Former president and Gen. @P_Musharraf (Retd.) praising msd for his hairstyle..!!#Dhoni pic.twitter.com/5VPGh1PcfW
— kowalski (@private2ricoo) August 15, 2020 " class="align-text-top noRightClick twitterSection" data="
">One of the most iconic scenes. Former president and Gen. @P_Musharraf (Retd.) praising msd for his hairstyle..!!#Dhoni pic.twitter.com/5VPGh1PcfW
— kowalski (@private2ricoo) August 15, 2020One of the most iconic scenes. Former president and Gen. @P_Musharraf (Retd.) praising msd for his hairstyle..!!#Dhoni pic.twitter.com/5VPGh1PcfW
— kowalski (@private2ricoo) August 15, 2020
പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ച മത്സരത്തിന്‍റെ പുരസ്‌കാര വിതരണ ചടങ്ങിനിടെയാണ് ധോണിയുടെ ഹെയര്‍ക്കട്ടിനെക്കുറിച്ച് മുഷാറഫ് സംസാരിച്ചത്. സന്ദര്‍ശകരുടെ വിജയത്തിന് നായകനായ ധോണിയെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
പിന്നാലെ ധോണിയുടെ ഹെയര്‍ക്കട്ടിനെക്കുറിച്ചും മുഷാറഫ് സംസാരിച്ചു. "ധോണി മുടിവെട്ടണമെന്ന് എഴുതിയ ഒരു പ്ലക്കാർഡ് ഞാൻ കണ്ടു. എന്‍റെ അഭിപ്രായത്തില്‍ ഈ ഹെയർ കട്ട് നിങ്ങള്‍ക്ക് ചേര്‍ന്നതാണ്. അത് വെട്ടിക്കളയരുത്" - മുഷാറഫ് പറഞ്ഞു.
ALSO READ: ധവാനെതിരെ അപകീർത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുത്, അയേഷയോട് കോടതി
ധോണിയുടെ ബയോപിക്കായ 'എംഎസ് ധോണി : ദി അൺടോൾഡ് സ്റ്റോറി'യില്‍ ഈ നിമിഷങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്‌പുത്താണ് ചിത്രത്തില്‍ ധോണിയെ അവതരിപ്പിച്ചത്. അതേസമയം 2008ന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടേയില്ല.