മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ അടുത്ത കാലങ്ങളിലായി വളരെ മോശം ഫോമിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2019 നവംബറിലാണ് താരം അവസാനമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടിയത്. കോലിയുടെ മോശം ഫോമിനെ പരിഹസിച്ച് ഓസ്ട്രേലിയൻ ചാനലായ 7 ക്രിക്കറ്റ് ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വസീം ജാഫർ.
ഓസ്ട്രേലിയയുടെ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെയും വിരാട് കോലിയേയും വെച്ചായിരുന്നു ചാനലിന്‍റെ പരിഹാസം. 2019മുതലുള്ള കണക്കുകൾ പരിഗണിച്ച് സ്റ്റാർക്കിന് കോലിയെക്കാൾ ബാറ്റിങ്ങ് ശരാശരി ഉണ്ടെന്നതാണ് ചാനൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. സ്റ്റാർക്കിന്‍റെ ശരാശരി 38.63 ഉം കോലിയുടേത് 37.17 ഉം ആണ്.
-
ODI Career batting average:
— Wasim Jaffer (@WasimJaffer14) January 6, 2022 " class="align-text-top noRightClick twitterSection" data="
Navdeep Saini: 53.50
Steve Smith: 43.34 😛 https://t.co/1PrcZ0HkDf
">ODI Career batting average:
— Wasim Jaffer (@WasimJaffer14) January 6, 2022
Navdeep Saini: 53.50
Steve Smith: 43.34 😛 https://t.co/1PrcZ0HkDfODI Career batting average:
— Wasim Jaffer (@WasimJaffer14) January 6, 2022
Navdeep Saini: 53.50
Steve Smith: 43.34 😛 https://t.co/1PrcZ0HkDf
എന്നാൽ ഇതിൽ ഉരുളക്കുപ്പേരിപോലെയാണ് വസിം ജാഫർ ഇതിന് മറുപടി നൽകിയത്. ഏകദിന ബാറ്റിങ് ശരാശരിയിൽ ഇന്ത്യൻ യുവ പേസർ നവദീപ് സെയ്‌നിയേയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനേയും താരതമ്യപ്പെടുത്തിയാണ് ജാഫർ ട്വീറ്റ് ചെയ്‌തത്. ഏകദിനത്തിൽ സ്മിത്തിന്‍റെ ശരാശരി 43.34ഉം സയ്‌നിയുടേത് 53.50 ഉം ആണ്. ഇതായിരുന്നു താരം മറുപടിയായി നൽകിയത്.
ALSO READ: Philippe Coutinho: ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റണ്‍ വില്ലയിലേക്ക്; ബാഴ്‌സ വിടുന്നത് ലോണ്‍ അടിസ്ഥാനത്തിൽ