ETV Bharat / sports

ആഷസ്: ഗാബയില്‍ 'തല' ഉയര്‍ത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡിലേക്ക്

Travis Head's Ton Puts Australia In Control: സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ട്രാവിസ് ഹെഡ് (95 പന്തില്‍ 112*), അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (176 പന്തില്‍ 94), മാർനസ് ലാബുഷാഗ്നെ (117 പന്തില്‍ 74) എന്നിവരുടെ പ്രകടനമാണ് ഓസീസിന് കരുത്തായത്.

Australia scorecard  England vs Australia  Ashes 2021-22  Australia vs England 1st Test Day 2 Highlights  Travis Head's Ton Puts Australia In Control  ആഷസ് 2021-22  ഗാബയില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന് ലീഡ്  ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ
ആഷസ്: ഗാബയില്‍ 'തല' ഉയര്‍ത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡിലേക്ക്
author img

By

Published : Dec 9, 2021, 1:51 PM IST

ബ്രിസ്‌ബെയ്ന്‍: ഗാബയിലെ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ്‌ സ്‌കോറായ 147 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ്‌ വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന നിലയിലാണ്.

ഇതോടെ ആതിഥേയര്‍ക്ക് 196 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി. സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ട്രാവിസ് ഹെഡ് (95 പന്തില്‍ 112*), അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (176 പന്തില്‍ 94), മാർനസ് ലാബുഷാഗ്നെ (117 പന്തില്‍ 74) എന്നിവരുടെ പ്രകടനമാണ് ഓസീസിന് കരുത്തായത്. 24 പന്തില്‍ 10 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡിനൊപ്പമുള്ളത്.

  • That's stumps: A brilliant day for Australia who have built a big lead thanks to Travis Head's stunning century #Ashes

    — cricket.com.au (@cricketcomau) December 9, 2021 " class="align-text-top noRightClick twitterSection" data=" ">

മാര്‍കസ്‌ ഹാരിസ്‌ (3), സ്‌റ്റീവ്‌ സ്‌മിത്ത്‌ (12), കാമറൂണ്‍ ഗ്രീന്‍ (0) , അലക്‌സ് കാരി (12) , പാറ്റ്‌ കമ്മിന്‍സ്‌ (12), എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ 18 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

അതേസമയം ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ 147 റണ്‍സില്‍ ഒതുക്കിയത്. 13.1 ഓവറില്‍ വെറും 38 റണ്‍സ് വിട്ടുകൊടുത്താണ് കമ്മിന്‍സിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം.

also read: ഇത്തവണ ബാഴ്‌സയില്ലാത്ത ചാമ്പ്യൻസ് ലീഗ്, അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബയേണിനോട് തോറ്റത് മൂന്ന് ഗോളിന്

മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതം നേടിയും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയും നായകന് പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ത്തിയായി. 58 പന്തില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.

ഒലി പോപ്പ് (35 ), ക്രിസ് വോക്‌സ്(21 ), ഹസീബ് ഹമീദ് (25 ) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.