ETV Bharat / sports

'എന്തോന്നിത്...ഫ്രഞ്ച് കിസോ'; വാർണർ-ഷഹീൻ ചേര്‍ന്ന് നില്‍ക്കലില്‍ സോഷ്യല്‍ മീഡിയ - ഡേവിഡ് വാർണര്‍

ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന്‍റെ അവസാനം മൈതാനം സാക്ഷിയായ അത്യപൂർവ ദൃശ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ബഹളം.

david warner  shaheen afridi  WARNER SHAHEEN TROLLS  aashiqui 2  lahore cricket test  ആഷിഖ്വി 2  aashiqui 2  ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റ്  ഡേവിഡ് വാർണര്‍  ഷഹീൻ ഷാ അഫ്രീദി
എന്തെടേയിത്......ആഷിഖ്വി ത്രീയോ; വാർണർ-ഷഹീൻ ചേര്‍ന്ന് നില്‍ക്കലില്‍ സോഷ്യല്‍ മീഡിയ
author img

By

Published : Mar 24, 2022, 4:25 PM IST

പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന്‍റെ അവസാനം മൈതാനം സാക്ഷിയായ അത്യപൂർവ ദൃശ്യം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ഓസീസ് ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണറും പാകിസ്ഥാന്‍റെ സൂപ്പർ പേസർ ഷഹീൻ ഷാ അഫ്രീദിയുമാണ് ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച സംഭവത്തിലെ താരങ്ങള്‍.

മൂന്നാം ദിനത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ക്രിസിലുണ്ടായിരുന്ന വാര്‍ണര്‍ക്ക് നേരിടേണ്ടിവന്നത് അഫ്രീദിയെയാണ്. കഴിഞ്ഞ മത്സരത്തില്‍ വാര്‍ണറുടെ കുറ്റി പിഴുത താരം കൂടിയാണ് അഫ്രീദി. എന്നാല്‍ അഫ്രീദിയുടെ തീ പാറുന്ന പന്ത് വാർണർ മനോഹരമായി പ്രതിരോധിച്ചു. പന്ത് വാർണറുടെ കാൽക്കീഴിൽ വീണു.

ഇത് കണ്ട ഷഹീൻ, വാർണർക്ക് നേരെ ഓടിയടുത്തു. അതിരൂക്ഷമായ നോട്ടവും ശരീരഭാഷയും കൊണ്ട് ഇരുവരും പരസ്‌പരം വെല്ലുവിളിക്കുന്ന ഭാവത്തില്‍ പിച്ചില്‍ പരസ്‌പരം ചേർന്നു നിന്നു. പക്ഷേ വളരെ വേഗം ഒരു പുഞ്ചിരി കൊണ്ട് അന്തരീക്ഷം ശാന്തമാക്കിയാണ് കളത്തിലെ സമ്മർദം ഇരുവരും ഒരുപോലെ അതിജീവിച്ചത്.

പരസ്‌പരം ചുംബിക്കാൻ ചേർന്നു നില്‍ക്കുകയാണെന്ന് ട്രോളൻമാർ: ഉയരക്കൂടുതല്‍ കൊണ്ട് അഫ്രീഡിയും ഉയരക്കുറവ് കൊണ്ട് വാർണറും അടുത്ത് ചേർന്നു നിന്നപ്പോൾ അത് മനോഹര കാഴ്‌ചയുമായി. ഈ സംഭവമാണ് ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്. ഇരുവരുടേയും ചേര്‍ന്ന് നില്‍ക്കല്‍ ബോളിവുഡ് ചിത്രം ആഷിഖ്വി 2-ലെ രംഗത്തിന് സമാനമാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

also read: നായകസ്ഥാനം ഉപേക്ഷിക്കാനെടുത്ത തീരുമാനം കോലിക്ക് ഗുണം ചെയ്യും : രവി ശാസ്‌ത്രി

ഇത് തെളിയിക്കാന്‍ ചിത്രത്തിന്‍റെ പോസ്റ്ററും ട്രോളന്മാര്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിലാണോ വാര്‍ണറും അഫ്രീദിയും അഭിനയിക്കുന്നതെന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ആഷിഖ്വി 2. ഇതെന്താ ഫ്രഞ്ച് കിസിന് തയ്യാറെടുക്കുകയാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും ഒരു ചിരിയിലൂടെ കളത്തിലെ സമ്മർദം ഇരുവരും മാറ്റിയെടുത്തപ്പോൾ ട്രോളമാർക്ക് അത് ആഘോഷത്തിനുള്ള വകയായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.