ഹൈദരാബാദ്: ക്രിക്കറ്റില്‍ പഴയ പ്രതാപത്തിന്‍റെ നിഴലിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലിന്‍റെ 15ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായ കോലിക്ക് ഇതേവരെ ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. സീസണില്‍ ഇതേവരെ എട്ട് മത്സരങ്ങള്‍ക്കിറങ്ങിയ കോലി വെറും 119 റണ്‍സ് മാത്രമാണ് നേടിയത്.
-
#OnThisDay in 2️⃣0️⃣1️⃣6️⃣, Virat Kohli got to his first #IPL 💯, scoring a brilliant 1️⃣0️⃣0️⃣* off 6️⃣3️⃣ balls against the Gujarat Lions in Rajkot. 🙌🏻🤩#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB pic.twitter.com/QvptYXVxVa
— Royal Challengers Bangalore (@RCBTweets) April 24, 2022 " class="align-text-top noRightClick twitterSection" data="
">#OnThisDay in 2️⃣0️⃣1️⃣6️⃣, Virat Kohli got to his first #IPL 💯, scoring a brilliant 1️⃣0️⃣0️⃣* off 6️⃣3️⃣ balls against the Gujarat Lions in Rajkot. 🙌🏻🤩#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB pic.twitter.com/QvptYXVxVa
— Royal Challengers Bangalore (@RCBTweets) April 24, 2022#OnThisDay in 2️⃣0️⃣1️⃣6️⃣, Virat Kohli got to his first #IPL 💯, scoring a brilliant 1️⃣0️⃣0️⃣* off 6️⃣3️⃣ balls against the Gujarat Lions in Rajkot. 🙌🏻🤩#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB pic.twitter.com/QvptYXVxVa
— Royal Challengers Bangalore (@RCBTweets) April 24, 2022
രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി തിരിച്ച് കയറിയ താരം വെറും രണ്ട് തവണമാത്രമാണ് 40ന് മുകളില്‍ റണ്‍സ് നേടിയത്. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്നെ 2016ൽ കാര്യങ്ങള്‍ ഇത്തരത്തിലായിരുന്നില്ല. അന്നത്തെ കോലിയുടെ നേട്ടത്തെ കവച്ചുവെയ്‌ക്കാന്‍ ഐപിഎല്ലില്‍ ഇതേവരെ ഒരു താരത്തിനും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
ആ വര്‍ഷം നാല് സെഞ്ചുറികളുള്‍പ്പെടെ 81.08 ശരാശരിയിൽ 973 റൺസാണ് കോലി അടിച്ച് കൂട്ടിയത്. ഐപിഎല്ലിന്‍റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സും, സെഞ്ചുറിയുമെന്ന കോലിയുടെ ഈ നേട്ടം മറികടക്കാന്‍ ഇതേവരെ ഒരു ബാറ്റര്‍ക്കും കഴിഞ്ഞിട്ടില്ല. നാലില്‍ ആദ്യത്തേത് ഐപിഎല്ലില്‍ താരത്തിന്‍റെ കന്നി സെഞ്ചുറി കൂടിയായിരുന്നു.
ഈ സെഞ്ചുറി പിറന്നിട്ട് ഇന്ന് ആറ് വർഷം പൂര്‍ത്തിയാവുകയാണ്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 2016 ഏപ്രിൽ 24 ന് ഗുജറാത്ത് ലയൺസിനെതിരെയായിരുന്നു കോലിയുടെ സെഞ്ചുറി പ്രകടനം. ഇന്നിങ്സിന്‍റെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കന്നി സെഞ്ചുറിക്കായി താരത്തിന് വേണ്ടിയിരുന്നത്.
ഡ്വെയ്ൻ ബ്രാവോയുടെ ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറുകളും പറത്തി ഇന്നിങ്സിന്‍റെ അവസാന പന്തിലാണ് താരം നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. വെറും 63 പന്തിലാണ് താരം അന്ന് സെഞ്ചുറി അടിച്ചെടുത്തത്.
also read: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് തന്‍റെ കൈയിലല്ല, ഇപ്പോൾ ശ്രദ്ധ ഐപിഎല്ലിലെന്ന് ഹാർദിക് പാണ്ഡ്യ
"ഇതൊരു നല്ല വികാരമാണ്, പക്ഷേ കളി അവസാനിച്ചില്ല, ഇത് പകുതിയേ ആയിട്ടുള്ളൂ. നൂറ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കാത്ത ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്." പ്രകടനത്തിന് പിന്നാലെ കോലി പറഞ്ഞു. അതെ ഒന്നും അവസാനിച്ചിട്ടില്ല. കളിക്കളത്തില്‍ മിന്നുന്ന പ്രകടനം തീര്‍ക്കുന്ന കോലിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.