ETV Bharat / sports

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 11 കോടിയെന്നത് തള്ള്; സത്യം തുറന്ന് പറഞ്ഞ് വിരാട് കോലി - വിരാട് കോലി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമിലെ ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിന് തനിക്ക് 11 കോടി രൂപ ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്ന് വിരാട് കോലി.

Virat Kohli Instagram handle  Virat Kohli Denies Instagram Earnings report  Virat Kohli  Virat Kohli Earnings  Virat Kohli Twitter  വിരാട് കോലി  വിരാട് കോലി ഇന്‍സ്റ്റഗ്രാം  വിരാട് കോലി വരുമാനം
വിരാട് കോലി
author img

By

Published : Aug 12, 2023, 2:15 PM IST

മുംബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ സെലിബ്രിറ്റികളുടെ വരുമാനത്തിന്‍റെ കണക്ക് അടുത്തിടെ ഹോപ്പര്‍ എച്ച് ക്യൂ പുറത്ത് വിട്ടിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി ആദ്യ 20-ല്‍ ഇടം നേടി. ഇന്‍സ്റ്റഗ്രാമില്‍ 256 മില്യണ്‍ ഫോളോവേഴ്‌സുള്ള താരം ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും 11 കോടി രൂപയില്‍ അധികമാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ കണക്കുകള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് കോലി. പ്രസ്‌തുത കണക്ക് സത്യസന്ധമല്ലെന്നാണ് താരം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. 'ജീവിതത്തിൽ ലഭിച്ച എല്ലാ സൗഭാഗ്യങ്ങള്‍ക്കും എന്നും കടപ്പെട്ടവനാണ്. എന്നാല്‍ എന്‍റെ സോഷ്യൽ മീഡിയ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല' -ട്വിറ്ററില്‍ കോലി കുറിച്ചു.

  • While I am grateful and indebted to all that I’ve received in life, the news that has been making rounds about my social media earnings is not true. 🙏

    — Virat Kohli (@imVkohli) August 12, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം അടുത്തിടെ 35-കാരനായ കോലിയുടെ ആസ്‌തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ബെംഗളൂരു ആസ്ഥാനമായ ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ സ്റ്റോക്ക് ഗ്രോ പുറത്ത് വിട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ്‌ ആയ കോലിയുടെ ആസ്‌തി 1,050 കോടി രൂപയാണെന്നായിരുന്നു കഴിഞ്ഞ ജൂലൈയില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാമിലെ ഒരു പോസ്‌റ്റിന് 8.9 കോടി രൂപയും ട്വിറ്ററിലെ ഒരു പോസ്റ്റിന് 2.5 കോടി രൂപയുമാണ് കോലി ഈടാക്കുന്നത് എന്നായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായുള്ള (ബിസിസിഐ) വാര്‍ഷിക കരാറില്‍ എ പ്ലസ് വിഭാഗത്തിലാണ് 35-കാരനുള്ളത്. ഇതു പ്രകാരം 7 കോടി രൂപയാണ് കോലി നേടുന്നത്.

കൂടാതെ കളിക്കുന്ന ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയും മാച്ച് ഫീ ആയും താരത്തിന്‍റെ അക്കൗണ്ടിലെത്തും. ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐ‌പി‌എൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കരാറിലൂടെ പ്രതിവർഷം 15 കോടി രൂപയാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി നേടുന്നത്.

വിവിധ ബ്രാൻഡുകള്‍ സ്വന്തമാക്കിയ താരം ബ്ലൂ ട്രൈബ്, എം‌പി‌എൽ, സ്‌പോർട്‌സ് കോൺവോ, യൂണിവേഴ്‌സല്‍ സ്‌പോർട്‌സ്ബിസ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്. കൂടാതെ 18-ലധികം ബ്രാൻഡുകള്‍ക്കായും കോലി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പരസ്യം ചിത്രീകരിക്കുന്നതിനായി പ്രതിവർഷം 7.50 മുതൽ 10 കോടി വരെയാണ് താരം ഈടാക്കുന്നത്.

പരസ്യത്തിനായി ഇന്ത്യയിലെ കായിക ലോകത്തോ ബോളിവുഡിലോ മറ്റൊരാള്‍ക്കും ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വിവിധ ബ്രാൻഡുകളുമായുള്ള കരാറിലൂടെ ഏകദേശം 175 കോടി രൂപയാണ് വിരാട് കോലി നേടുന്നത്. വീടുകള്‍ രണ്ടെണ്ണമാണ് കോലിക്ക് സ്വന്തമായുള്ളത്. ഇതില്‍ ഗുരുഗ്രാമിലെ വീടിന് 80 കോടി രൂപയും മുംബൈയിലെ വീടിന് 34 കോടി രൂപയുമാണ് മതിപ്പ് വില. 31 കോടി രൂപയുടെ ആഢംബര കാറുകളും കോലിയ്‌ക്ക് സ്വന്തമാണ്. ഇവ കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന എഫ്‌സി ഗോവ ഫുട്‌ബോൾ ക്ലബ്, ടെന്നീസ് ടീം, പ്രോ - റസ്‌ലിങ് ടീം എന്നിവയുടെ ഉടമസ്ഥതയും കോലിയ്‌ക്കുണ്ട്.

ALSO READ: Hardik Pandya | 'ധോണിയാണ് മാതൃകയെന്ന് ഹാർദിക് ഇനി പറയരുത്', വിമർശനം അവസാനിപ്പിക്കാതെ ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.