ETV Bharat / sports

'ഷാകിബ് അല്‍ ഹസന്‍ ചെയ്‌തതില്‍ അതിശയിക്കാനില്ല'; മാത്യൂസിന്‍റെ ടൈംഡ് ഔട്ട് ചര്‍ച്ചകളില്‍ പ്രതികരിച്ച് വെങ്കടേഷ് പ്രസാദ്

Venkatesh Prasad On Shakib Al Hasan : എയ്‌ഞ്ചലോ മാത്യൂസിനെതിരായ ടൈംഡ് ഔട്ട് അപ്പീല്‍ ഷാകിബ് അല്‍ ഹസന്‍ പിന്‍വലിക്കാതിരുന്നതില്‍ വെങ്കടേഷ് പ്രസാദ്

Cricket World Cup 2023  Venkatesh Prasad On Shakib Al Hasan  Angelo Mathews timed out dismissal  Venkatesh Prasad on timed out dismissal  Sri Lanka vs Bangladesh Wicket Controversy  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഷാക്കിബ് അല്‍ ഹസന്‍  വെങ്കടേഷ് പ്രസാദ്  ബംഗ്ലാദേശ് ശ്രീലങ്ക  എയ്‌ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് വിക്കറ്റ്
Venkatesh Prasad On Shakib Al Hasan
author img

By ETV Bharat Kerala Team

Published : Nov 7, 2023, 2:56 PM IST

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കന്‍ മുന്‍ താരം എയ്‌ഞ്ചലോ മാത്യൂസിന്‍റെ (Angelo Mathews) ടൈംഡ് ഔട്ട് വിക്കറ്റും (Timed Out Wicket) അതിനെ ചുറ്റിപ്പറ്റിയുള്ള വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്നലെ (നവംബര്‍ 6) ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക, ബംഗ്ലാദേശ് മത്സരത്തിനിടെ ആയിരുന്നു എയ്‌ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടിലൂടെ പുറത്തായത് (Angelo Mathews timed out dismissal). മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 25-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ക്ക് അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം വേദിയായത്.

ഓവറിലെ രണ്ടാം പന്തില്‍ ബാറ്റര്‍ സദീര സമരവിക്രമയുടെ വിക്കറ്റ് ലങ്കയ്‌ക്ക് നഷ്‌ടപ്പെട്ടു. ഇതോടെ ക്രീസിലേക്ക് എത്തിയ എയ്‌ഞ്ചലോ മാത്യൂസിന് ഹെല്‍മറ്റ് സ്ട്രാപ്പിന്‍റെ തകരാര്‍ മൂലം നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യുന്നതിന് തയ്യാറാകാന്‍ സാധിക്കാതെ വന്നു. ഉപയോഗിക്കാന്‍ കഴിയാത്ത ഹെല്‍മറ്റിന് പകരം ഡഗ് ഔട്ടില്‍ നിന്നും മറ്റൊരു ഹെല്‍മറ്റ് കൊണ്ട് വരാന്‍ താരം നിര്‍ദേശം നല്‍കിയെങ്കിലും ഇത് ഗ്രൗണ്ടിലേക്ക് എത്തിക്കാനും വൈകിപ്പോയി.

ഇതിന് പിന്നാലെ ആയിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ മാത്യൂസിന്‍റെ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനോട് കാര്യങ്ങള്‍ പറഞ്ഞ് അപ്പീല്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമം എയ്‌ഞ്ചലോ മാത്യൂസ് നടത്തിയിരുന്നു. എന്നാല്‍, അപ്പീല്‍ പിന്‍വലിക്കാന്‍ ഷാകിബ് തയ്യാറാകാത്തതോടെ മാത്യൂസ് തിരികെ പവലിയനിലേക്ക് മടങ്ങി വരികയായിരുന്നു. ഈ സംഭവത്തില്‍ ഷാകിബ് മാത്യൂസിനെതിരായ അപ്പീല്‍ പിൻവലിക്കാതിരുന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദിന്‍റെ പ്രതികരണം (Venkatesh Prasad).

'ടാലന്‍റിന്‍റെ കാര്യത്തില്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന താരമാണ് ഷാകിബ് അല്‍ ഹസന്‍. എന്നാല്‍, കളിക്കളത്തിലെ അയാളുടെ ചില പെരുമാറ്റങ്ങള്‍ നോക്കൂ...ക്രിക്കറ്റിനേക്കാള്‍ വലിയ ആള്‍ താനാണെന്ന ചിന്തയാണ് അയാളില്‍ കാണാന്‍ കഴിയുന്നത്'- വെങ്കടേഷ് പ്രസാദ് എക്സില്‍ കുറിച്ചു. ഷാകിബുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

Also Read : പോര് കളത്തിന് പുറത്തേക്കും...; മത്സരശേഷം 'കൈ കൊടുക്കാതെ' ഗ്രൗണ്ട് വിട്ട് ബംഗ്ലാദേശ് ശ്രീലങ്ക താരങ്ങള്‍

അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് തോല്‍വി വഴങ്ങിയതോടെ ലോകകപ്പില്‍ നിന്നും ശ്രീലങ്കയും സെമി കാണാതെ പുറത്തായി. നിലവില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം മാത്രം നേടാന്‍ സാധിച്ച ശ്രീലങ്ക പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Also Read : 'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്‌ഞ്ചലോ മാത്യൂസിന് പറയാനുള്ളത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.