ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലൂടെ ടീമിലേക്കുള്ള തിരിച്ചുവരവ് അതിവേഗ അര്‍ധസെഞ്ച്വറിയോടെ ആഘോഷമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ആദ്യ അഞ്ച് മത്സരങ്ങളിലും പുറത്തിരുന്ന ട്രാവിസ് ഹെഡ് ഇന്ന് ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങിയത്. തുടക്കം മുതല്‍ കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ഹെഡ് നേരിട്ട 25-ാം പന്തിലാണ് അര്‍ധസെഞ്ച്വറി സ്വന്തമാക്കിയത്.
ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു ട്രാവിസ് ഹെഡ്. ഈ പരമ്പരയ്‌ക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ, ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലും താരം ഓസ്‌ട്രേലിയക്കായി കളിച്ചിരുന്നില്ല.
-
A dream World Cup debut for anyone.
— Mufaddal Vohra (@mufaddal_vohra) October 28, 2023 " class="align-text-top noRightClick twitterSection" data="
Travis Head - the difference maker! pic.twitter.com/l7otxL17LA
">A dream World Cup debut for anyone.
— Mufaddal Vohra (@mufaddal_vohra) October 28, 2023
Travis Head - the difference maker! pic.twitter.com/l7otxL17LAA dream World Cup debut for anyone.
— Mufaddal Vohra (@mufaddal_vohra) October 28, 2023
Travis Head - the difference maker! pic.twitter.com/l7otxL17LA
പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു താരം. നേരത്തെ, ഓസ്‌ട്രേലിയയുടെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ഹെഡ് ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ മത്സരത്തില്‍ ഹെഡ് ഓസീസ് നിരയില്‍ ഉണ്ടായിരുന്നില്ല.
അതേസമയം, ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിക്കുകയാണ് കങ്കാരുപ്പട. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ 13 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും സ്കോര്‍ ബോര്‍ഡില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിലും ഓസീസിനായി സെഞ്ച്വറിയടിച്ച വാര്‍ണര്‍ ന്യൂസിലന്‍ഡിനെതിരെയും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നേരിട്ട 30-ാം പന്തിലാണ് വാര്‍ണര്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. നാലാം ഓവറിലെ ആദ്യ പന്തിലാണ് വാര്‍ണര്‍-ഹെഡ് കൂട്ടുകെട്ട് 50 കടന്നത്. ആദ്യ അഞ്ച് ഓവറില്‍ ഇരവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ 118 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത്. 8.5 ഓവറില്‍ ആയിരുന്നു ഹെഡിന്‍റെയും വാര്‍ണറിന്‍റെയും കൂട്ടുകെട്ട് 100 റണ്‍സ് കടന്നത്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍ (New Zealand Playing XI): ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ടോം ലാഥം (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്‍റ് ബോള്‍ട്ട്.