അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ദീപക് ഹൂഡയ്‌ക്ക് പകരം അക്‌സർ പട്ടേലിനെ ഉൾപ്പെടുത്തിയപ്പോൾ ബംഗ്ലാദേശിൽ സൗമ്യ സർക്കാരിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി.
-
Toss news from Adelaide 🗞
— T20 World Cup (@T20WorldCup) November 2, 2022 " class="align-text-top noRightClick twitterSection" data="
Bangladesh have won the toss and opted to field against India 🏏#T20WorldCup | #INDvBAN | 📝: https://t.co/HSr0Div7W0 pic.twitter.com/LS1Sy726jb
">Toss news from Adelaide 🗞
— T20 World Cup (@T20WorldCup) November 2, 2022
Bangladesh have won the toss and opted to field against India 🏏#T20WorldCup | #INDvBAN | 📝: https://t.co/HSr0Div7W0 pic.twitter.com/LS1Sy726jbToss news from Adelaide 🗞
— T20 World Cup (@T20WorldCup) November 2, 2022
Bangladesh have won the toss and opted to field against India 🏏#T20WorldCup | #INDvBAN | 📝: https://t.co/HSr0Div7W0 pic.twitter.com/LS1Sy726jb
കാർത്തിക് കളിക്കുന്നുണ്ട്: ദക്ഷിണാഫ്രിക്കക്കെതിരെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ന് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്‍ത്തിക്കിനെ ടീമില്‍ നിലനിര്‍ത്തി. സെമി ഫൈനലിലേക്ക് കടക്കുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണായകമാണ്. നാല് പോയിന്‍റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശും ഗ്രൂപ്പിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്‌ച സിംബാബ്‍വേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ രണ്ടു കളികളും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളും റൺനിരക്കും ഇന്ത്യക്ക് പരിഗണിക്കേണ്ടതായി വരും.
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ്.
ബംഗ്ലാദേശ്: നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), അഫീഫ് ഹൊസൈൻ, യാസിർ അലി, മൊസാദ്ദെക് ഹൊസൈൻ, ഷൊറിഫുൾ ഇസ്ലാം, നൂറുൽ ഹസൻ (വിക്കറ്റ് കീപ്പര്‍), മുസ്‌തഫിസുർ റഹ്മാൻ, ഹസൻ മഹ്മൂദ്, ടസ്‌കിൻ അഹമ്മദ്.