കൊല്‍ക്കത്ത: ന്യൂസിലന്‍ഡ് ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ടീമില്‍ സ്ഥാനം ലഭിച്ചത് സെഞ്ച്വറിയടിച്ച് ആഘോഷമാക്കി ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെയാണ് ഗില്‍ ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി അടിച്ചത്. പഞ്ചാബിനായി ഓപ്പണറായെത്തിയ താരം 55 പന്തില്‍ 126 റണ്‍സ് അടിച്ചുകൂട്ടി.
-
The crisis man under pressure, Shubman Gill. pic.twitter.com/QYgkNkplcr
— Johns. (@CricCrazyJohns) November 1, 2022 " class="align-text-top noRightClick twitterSection" data="
">The crisis man under pressure, Shubman Gill. pic.twitter.com/QYgkNkplcr
— Johns. (@CricCrazyJohns) November 1, 2022The crisis man under pressure, Shubman Gill. pic.twitter.com/QYgkNkplcr
— Johns. (@CricCrazyJohns) November 1, 2022
9 സിക്സറും 11 ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഗംഭീര ഇന്നിങ്സ്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഗില്ലിന്‍റെ സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 216 റണ്‍സ് നേടി. 62 റണ്‍സടിച്ച് പുറത്താകാതെ നിന്ന അഭിനവ് മനോഹറാണ് കര്‍ണാടകയുടെ ടോപ്‌സ്‌കോറര്‍.
ഇതോടെ ഒൻപത് റണ്‍സിന്‍റെ വിജയം നേടിയ പഞ്ചാബ് ടൂര്‍ണമെന്‍റില്‍ സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് നടന്ന മറ്റ് മത്സരങ്ങളില്‍ ഹിമാചല്‍ പ്രദേശ് ബംഗാളിനേയും, മുംബൈ സൗരാഷ്‌ട്രയേയും, വിദര്‍ഭ ഡല്‍ഹിയേയും തോല്‍പ്പിച്ച് സെമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. സെമിയില്‍ ഹിമാചല്‍ പ്രദേശ് പഞ്ചാബിനേയും, മുംബൈ വിദർഭയേയും നേരിടും. നവംബര്‍ മൂന്നിനാണ് സെമിഫൈനല്‍ മത്സരങ്ങള്‍.
കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് - ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഏകദിന ടീമില്‍ മാത്രമായിരുന്നു ശുഭ്‌മാന്‍ ഗില്ലിന് സ്ഥാനം ലഭിക്കാതിരുന്നത്. ടി20 ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ടി20 മത്സരങ്ങളില്‍ നയിക്കുന്നത്. അതേസമയം ശിഖര്‍ ധവാനാണ് ഏകദിന ടീമിന്‍റെ ക്യാപ്‌റ്റന്‍. നവംബര്‍ 18 മുതല്‍ 30 വരെയാണ് പരമ്പര.