ബ്രിഡ്‌ജ്‌ടൗൺ : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഏറെ നിരാശയിലായിരുന്നു ആരാധകർ. എന്നാൽ മത്സരം തുടങ്ങി ഇന്ത്യൻ ഫീൽഡർമാരിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴേക്കും ആരാധകർ ഒന്ന് ഞെട്ടി. മൈതാനത്ത് ജേഴ്‌സി നമ്പർ 9, ദേ നിൽക്കുന്നു സഞ്ജു സാംസണ്‍! എന്നാൽ ക്യാമറ തിരിഞ്ഞ് നേരെ മുന്നിലേക്ക് എത്തിയപ്പോൾ കഥയാകെ മാറി.
-
#SuryaKumarYadav wearing #SanjuSamson ' s jersey, initially i felt sad for not including Sanju in the playing 11 but after seeing this i really felt happy for his fan base around their teammates. Respect for Sky and Love Sanju ❤️ pic.twitter.com/umb1lvclQT
— kalyan reddy (@kalyan_rdy) July 27, 2023 " class="align-text-top noRightClick twitterSection" data="
">#SuryaKumarYadav wearing #SanjuSamson ' s jersey, initially i felt sad for not including Sanju in the playing 11 but after seeing this i really felt happy for his fan base around their teammates. Respect for Sky and Love Sanju ❤️ pic.twitter.com/umb1lvclQT
— kalyan reddy (@kalyan_rdy) July 27, 2023#SuryaKumarYadav wearing #SanjuSamson ' s jersey, initially i felt sad for not including Sanju in the playing 11 but after seeing this i really felt happy for his fan base around their teammates. Respect for Sky and Love Sanju ❤️ pic.twitter.com/umb1lvclQT
— kalyan reddy (@kalyan_rdy) July 27, 2023
സഞ്ജുവിന്‍റെ ജഴ്‌സ് ധരിച്ച് മൈതാനത്തിറങ്ങിയ സൂര്യകുമാറിനെ കണ്ടാണ് ആരാധകർ തെറ്റിധരിച്ചത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. സാംസണ്‍ എന്നെഴുതിയ 9-ാം നമ്പർ ജേഴ്‌സി ധരിച്ചായിരുന്നു ആദ്യ ഏകദിനത്തിൽ സൂര്യകുമാർ ക്രീസിലെത്തിയത്. സൂര്യകുമാറിന് ജേഴ്‌സി ലഭിക്കാത്തതിനാലാണോ അതോ സഞ്ജുവിനോടുള്ള സ്‌നേഹം കൊണ്ടാണോ ജഴ്‌സി ധരിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വന്നിട്ടില്ല.
-
Sanju Samson did not get a place in the playing XI again today but Surya Kumar Yadav has won the hearts of the whole nation by wearing his jersey 🥹❤️.#SuryakumarYadav #SanjuSamson #INDvWI #IndiaVsWestIndies pic.twitter.com/Oz0sCjNuWg
— Syed Aamir Rizvi 🇮🇳 (@a_amir4U) July 27, 2023 " class="align-text-top noRightClick twitterSection" data="
">Sanju Samson did not get a place in the playing XI again today but Surya Kumar Yadav has won the hearts of the whole nation by wearing his jersey 🥹❤️.#SuryakumarYadav #SanjuSamson #INDvWI #IndiaVsWestIndies pic.twitter.com/Oz0sCjNuWg
— Syed Aamir Rizvi 🇮🇳 (@a_amir4U) July 27, 2023Sanju Samson did not get a place in the playing XI again today but Surya Kumar Yadav has won the hearts of the whole nation by wearing his jersey 🥹❤️.#SuryakumarYadav #SanjuSamson #INDvWI #IndiaVsWestIndies pic.twitter.com/Oz0sCjNuWg
— Syed Aamir Rizvi 🇮🇳 (@a_amir4U) July 27, 2023
അതേസമയം സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും ആരാധകർ വാദപ്രതിവാദങ്ങൾ ഉയർത്തുന്നുണ്ട്. സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് തഴഞ്ഞതിനാൽ താരത്തിനെ സൂര്യകുമാർ ചേർത്ത് പിടിക്കുകയായിരുന്നു എന്നാണ് ഒരു കൂട്ടർ അവകാശപ്പെടുന്നത്. അതല്ല സഞ്ജുവിന് പകരം ടീമിൽ കയറിപ്പറ്റിയതിനാൽ ആരാധകരുടെ വിമർശനം നേരിടാതിരിക്കാനുള്ള സൂര്യകുമാറിന്‍റെ സൂത്രമാണിതെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.
മത്സരത്തിൽ സൂര്യകുമാറിന് തിളങ്ങാനും സാധിച്ചില്ല. വൺഡൗണായി ക്രീസിലെത്തിയ സൂര്യകുമാറിന് 25 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 19 റണ്‍സ് മാത്രമേ നേടാനായുള്ളു. എന്നാൽ സഞ്ജുവിന് പകരക്കാരനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ അർധ സെഞ്ച്വറിയുമായി തിളങ്ങി.
ALSO READ : 'ഇടംകയ്യനായി ഇഷാൻ, വലംകയ്യനായി സൂര്യ': സഞ്ജു ഏത് കൈകൊണ്ട് ബാറ്റ് ചെയ്‌താല്‍ ടീമിലെടുക്കുമെന്ന് ആരാധകർ
ട്വിറ്ററിൽ സഞ്ജു ട്രെന്‍റിങ് : അതേസമയം സൂര്യകുമാറിനെ വിമർശിച്ചില്ലെങ്കിലും സഞ്ജുവിനെ പുറത്തിരുത്തിയതിൽ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഏകദിനത്തിൽ മികച്ച ശരാശരി ഉണ്ടായിട്ടും സഞ്ജുവിന് പകരം ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
2021ൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ സഞ്ജു ഇതുവരെ കളിച്ചത് 11 ഏകദിനങ്ങളിൽ മാത്രമാണ്. ഓരോ വട്ടവും ടീമിലെടുത്തിട്ടും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്ത ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ടീമിന്‍റെ പരിഗണനയിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ അവകാശപ്പെടുമ്പോഴും, ബെഞ്ചിലിരുത്തിയാണോ ലോകകപ്പ് താരത്തെ വാർത്തെടുക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. വിക്കറ്റ് കീപ്പറായല്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കാനുള്ള ഓപ്‌ഷൻ ഉണ്ടായിട്ടും സൂര്യകുമാറിനെ കളിപ്പിച്ചതിന്‍റെ യുക്‌തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അതേസമയം നായകൻ രോഹിത് ശർമയുടെ സൗഹൃദ വലയത്തിൽ, പ്രധാനമായും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന താരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് സഞ്ജുവിനെ തഴഞ്ഞതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
ALSO READ : IND VS WI ODI | വിൻഡീസിനെ ചാരമാക്കി കുൽദീപ് യാദവ്; ഇന്ത്യക്ക് 115 റണ്‍സ് വിജയ ലക്ഷ്യം