ETV Bharat / sports

ധോണിക്ക് വേണ്ടി കളിച്ചു, പിന്നെ രാജ്യത്തിന് വേണ്ടിയും; മുന്‍ നായകനുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി സുരേഷ്‌ റെയ്‌ന - ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമായും എംഎസ്‌ ധോണിയോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് സുരേഷ്‌ റെയ്‌ന.

Suresh Raina on his connection with MS Dhoni  Suresh Raina on MS Dhoni  Suresh Raina  MS Dhoni  സുരേഷ്‌ റെയ്‌ന  ധോണിയുമായുള്ള ബന്ധം വ്യക്തമാക്കി സുരേഷ്‌ റെയ്‌ന  എംഎസ്‌ ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  Chennai Super Kings
മുന്‍ നായകനുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി സുരേഷ്‌ റെയ്‌ന
author img

By

Published : Feb 5, 2023, 12:20 PM IST

മുംബൈ: 2020 ഓഗസ്റ്റ് 15നാണ് ഇന്ത്യന്‍ ബാറ്റര്‍ സുരേഷ്‌ റെയ്‌ന അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ എംഎസ്‌ ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെയായിരുന്നു റെയ്‌നയുടെയും പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണവും ധോണിയുമായുള്ള ആത്മബന്ധത്തിന്‍റെ ആഴവും വ്യക്തമാക്കിയിരിക്കുകയാണ് റെയ്‌ന.

ആദ്യം ധോണിക്ക് വേണ്ടിയും പിന്നെയാണ് രാജ്യത്തിന് വേണ്ടി കളിച്ചതെന്നുമാണ് റെയ്‌ന പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെയാണ് റെയ്‌നയുടെ വാക്കുകള്‍. "ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് മത്സരങ്ങൾ കളിച്ചു.

ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമായും അദ്ദേഹത്തോടൊപ്പം കളിക്കുന്നതില്‍ ഞാൻ ഭാഗ്യവാനായിരുന്നു. ഞങ്ങള്‍ ഒരുപാട് സ്നേഹം പങ്കിട്ടു. ഞാൻ ഗാസിയാബാദിൽ നിന്നും ധോണി റാഞ്ചിയിൽ നിന്നും വന്നതാണ്.

Suresh Raina on his connection with MS Dhoni  Suresh Raina on MS Dhoni  Suresh Raina  MS Dhoni  സുരേഷ്‌ റെയ്‌ന  ധോണിയുമായുള്ള ബന്ധം വ്യക്തമാക്കി സുരേഷ്‌ റെയ്‌ന  എംഎസ്‌ ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  Chennai Super Kings
ചെന്നൈ ജഴ്‌സിയില്‍ ധോണിയും റെയ്‌നയും

ഞാൻ എംഎസ് ധോണിക്ക് വേണ്ടി കളിച്ചു, പിന്നെ രാജ്യത്തിന് വേണ്ടി കളിച്ചു. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഞങ്ങൾ നിരവധി ഫൈനലുകൾ കളിച്ചു, ഞങ്ങള്‍ ലോകകപ്പ് നേടി. അദ്ദേഹം ഒരു മികച്ച നേതാവും ഒരു മികച്ച മനുഷ്യനുമാണ്", റെയ്‌ന വിശദീകരിച്ചു.

2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക പങ്കാണ് റെയ്‌നയ്‌ക്കുണ്ടായിരുന്നത്. ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ചെന്നൈയുടെ 'ചിന്ന തല'യായി വളര്‍ന്ന റെയ്‌ന ടീമിന്‍റെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരിലൊരാള്‍ എന്ന വിശേഷണവും നേടി.

എന്നാല്‍ 2022 സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ താരത്തെ ചെന്നൈ കൈവിട്ടിരുന്നു. മറ്റ് ടീമുകളും താരത്തിനായി രംഗത്ത് എത്താതിരുന്നതോടെ സീസണ്‍ നഷ്‌ടമായ റെയ്‌ന പിന്നാലെ വിരമിക്കല്‍ പ്രഖ്യപിച്ചിരുന്നു. ഐപിഎല്ലില്‍ 205 മത്സരങ്ങളില്‍ നിന്നും റെയ്‌ന 5528 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ ഇതില്‍ 4,687 റണ്‍സും ചെന്നൈക്ക് വേണ്ടിയായിരുന്നു.

13 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 ടി20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്‌ക്കായി കളിച്ചത്.

ALSO READ: ഉമ്രാനെപ്പോലുള്ള നിരവധി താരങ്ങള്‍ പാകിസ്ഥാനില്‍ ടേപ്പ്-ബോൾ ക്രിക്കറ്റ് കളിക്കുന്നു; പരിഹാസവുമായി പാക് മുന്‍ താരം സൊഹൈൽ ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.