ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും തുടക്കം നേടാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് (South Africa Cricket) കഴിഞ്ഞിരുന്നു. എന്നാല്‍ ടീമിനെത്തേടി ഒരു സങ്കടവാര്‍ത്ത എത്തുകയാണ്. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) നിയമങ്ങൾ പാലിക്കാത്തതിനാൽ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഉപരോധം വന്നേക്കും (South Africa Cricket team may face WADA sanctions during Cricket World Cup 2023). ഇതിന്‍റെ ഭാഗമായി ഏകദിന ലോകകപ്പ് സമയത്ത് ദക്ഷിണാഫ്രിക്കൻ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിന് വാഡ (World Anti Doping Agency) നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഒളിമ്പിക്, പാര ഒളിമ്പിക്‌സ് തുടങ്ങിയ ലോക കായിക വേദികളിലും ദക്ഷിണാഫ്രിക്കൻ ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ദക്ഷിണാഫ്രിക്കൻ നാഷണൽ ആന്റി ഡോപ്പിങ് ഓർഗനൈസേഷൻ South Africa National Anti-Doping Organization വാഡ 2021 കോഡ് പാലിക്കാത്ത സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നടപടി.
ഉപരോധം സംബന്ധിച്ചുള്ള വാഡയുടെ അന്തിമ തീരുമാനം ഒക്‌ടോബർ 14-നാണ് ഉണ്ടാവുക. നിലവിലെ സാഹചര്യം സംബന്ധിച്ച് ഐസിസി ICC വാഡയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാവുന്നത് വരെ ഒക്‌ടോബര്‍ 14 വരെ എന്തായാലും ടീമിന് ഉപരോധമുണ്ടാവില്ലെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കൂടാതെ വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ദക്ഷിണാഫ്രിക്കൻ സ്‌പോർട്‌സിന് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. ഇതോടെ നടപടിയുടെ അനന്തര ഫലങ്ങള്‍ വൈകിയേക്കാം. തല്‍ഫലമായി ലോകകപ്പ് സമയത്തുള്ള ഉപരോധത്തില്‍ നിന്നും ദക്ഷിണാഫ്രിക്ക രക്ഷപ്പെടാനാണ് സാധ്യത.
ഐസിസിക്ക് തലവേദന: ദക്ഷിണാഫ്രിക്കയ്‌ക്ക് വാഡ ഏര്‍പ്പെടുത്തുന്ന വിലക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കനത്ത തലവേദനയാണ് സൃഷ്‌ടിക്കുക. ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അടുത്തയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ്, ഐസിസിയുടെ മുഴുവൻ അംഗങ്ങളിൽ ഒരു രാജ്യത്തിന് വിലക്ക് ലഭിക്കുന്നത്. അപ്പീലടക്കമുള്ള സാങ്കേതിക കാരണങ്ങളാല്‍ നീളുന്ന വിലക്ക് നടപ്പില്‍ വരുത്താന്‍ വാഡ അന്തിമ തീരുമാനം എടുത്താല്‍ വരാനിരിക്കുന്ന ലോകകപ്പുകളില്‍ വാഡയുടെ ഉപരോധങ്ങൾ പാലിക്കാൻ ഐസിസി ബാധ്യസ്ഥരായിരിക്കും.
അതേസമയം ലോകകപ്പില്‍ തങ്ങളുടെ അദ്യ മത്സരത്തില്‍ ശ്രീലങ്കയെ 102 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 428 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. മറുപടിക്ക് ഇറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. ഒക്‌ടോബര്‍ 12ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ടീമിന്‍റെ അടുത്ത മത്സരം.